കൊച്ചി: 2024ല്‍ റിലീസായ ചിത്രത്തിന് എങ്ങനെ 2023-ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കുമെന്ന് ചോദ്യവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. 2024ല്‍ റിലീസായ ആടുജീവിതമാണ് 2023ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയത്. ഇതിന്റെ സാങ്കേതികതയെയാണ് ജൂഡ് ആന്റണി ചോദ്യം ചെയ്തത്.
‘2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചത്. 2024ല്‍ തിയേറ്ററില്‍ റിലീസായ ചിത്രത്തിന് എങ്ങനെ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കും? എന്റെ ചില സുഹൃത്തുക്കള്‍ ഇക്കാര്യം എന്നോട് തിരക്കി. എനിക്കും ഇതിന്റെ യുക്തി മനസ്സിലാകുന്നില്ല’ ജൂഡ് ആന്റണി പറഞ്ഞു.
2023ലെ ചലച്ചിത്ര പുരസ്‌കാരത്തിന് ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന് സിനിമയും മത്സരിച്ചിരുന്നു. 2018ലെ മഹാപ്രളയത്തെ അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമ രണ്ട് അവാര്‍ഡുകള്‍ നേടി. മികച്ച വിഷ്വല്‍ എഫക്‌ട്‌സിന് ആന്‍ഡ്രു ഡിക്രൂസും വിശാഖ് ബാബുവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയപ്പോള്‍ കലാസംവിധായകനുള്ള പുരസ്‌കാരം മോഹന്‍ ദാസും നേടി.
TAGS : JUDE ANTONY | STATE FILM AWARDS
SUMMARY : How will 2024 release Aadu Jivettu be awarded the popular film of 2023?; Jude Antony
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…