കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ കിഴക്കന്‍ മേഖലയിലെ കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 250 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം ഉണ്ടായതായും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 500ലധികം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഞായറാഴ്ച പ്രാദേശിക സമയം രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് ജലാലാബാദിന് കിഴക്കായി 27 കിലോമീറ്റർ അകലെ ഭൂചലനമുണ്ടായത്. ജലാലാബാദ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു.
ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്ഥാനിലും വടക്കേ ഇന്ത്യയിലുമുണ്ടായി. ഡൽഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി. 20 മിനിറ്റിന് ശേഷം അഫ്ഗാനിസ്താനിൽ വീണ്ടും ഭൂചലനമുണ്ടായതായെന്ന് റിപ്പോർട്ടിൽ പറയുന്നു.
നൂർഗൽ, സാവ്‌കെ, വാതപൂർ, മനോഗി, ചാപ്പ ദാര ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിരവധി ഗ്രാമങ്ങൾ മണ്ണിനടിയിലായി. വീടുകളും കെട്ടിടങ്ങളും തകർന്നു. ഒരു ഗ്രാമത്തിൽ മാത്രം 30ലേറെ മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഉദ്യോഗസ്ഥരും പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനം തുടരുന്നതായാണ് വിവരം.
അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനത്തുനിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും സഹായ സംഘങ്ങളും സ്ഥലത്തേക്ക് എത്തുന്നുണ്ട്. പരുക്കേറ്റവരെ നൻഗർഹാർ, കുനാർ പ്രവിശ്യകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം പ്രദേശത്തേക്ക് എത്തിപ്പെടുന്നതിൽ പ്രതിസന്ധിയുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് അഫ്ഗാൻ ആരോഗ്യ മന്ത്രാലയം വക്താവ് ഷറഫത് സമാൻ പറഞ്ഞു.
2023 ഒക്ടോബറിൽ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലായി അഫ്ഗാനിസ്ഥാനിലും സമീപത്തുള്ള ഹിമാലയൻ മേഖലയിലും ഭൂചലന പ്രവര്‍ത്തനങ്ങളില്‍ ആശങ്കാജനകമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ സാവധാനത്തിലുള്ളതും എന്നാൽ നിരന്തരമായതുമായ കൂട്ടിയിടിയാണ് ഈ ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നത്.
SUMMARY: Afghan earthquake: Death toll passes 250, heavy damage
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. വിമാനം സുരക്ഷാ നിയമം കേസില്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്രം…
തിരുവനന്തപുരം: സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. സെപ്തംബര്‍ മാസത്തിലെ ആദ്യ ദിനമായ ഇന്ന് വിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തി.…
തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പില്‍ കടലില്‍ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.…
ബെംഗളൂരു: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സന്ദര്‍ശനത്തിന് മൈസൂരുവിലെത്തും. 60 വർഷം പൂർത്തിയാക്കിയ മൈസൂരു ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്…
കണ്ണൂർ: വടകരയില്‍ പത്തോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയില്‍വെ സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍ പരിസരം, എടോടി…
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്; ക്ഷേത്രപൂജാരി അറസ്റ്റിൽ. ശ്രീരാഘവേന്ദ്രസ്വാമി സേവാസമിതിയുടെ കീഴിലുള്ള ഗണപതിക്ഷേത്രത്തിലെ പൂജാരി ഗുരുരാജ് ആചാരാരെയാണ് അറസ്റ്റ്…