LATEST NEWS

ഡി.കെ. ശിവകുമാറിനു പിന്നാലെ ആർഎസ്എസ് ഗീതം പാടി മറ്റൊരു കോൺഗ്രസ് എംഎൽഎയും

ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു പിന്നാലെ ആർഎസ്എസ് ഗീതം പാടി മറ്റൊരു കോൺഗ്രസ് എംഎൽഎ കൂടി. തുമക്കൂരുവില്‍ കുണിഗലില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ എംഎൽഎ എച്ച്.ഡി. രംഗനാഥ് ആണ് നമസ്തെ സദാ വത്സലേ എന്ന ഗീതം പാടിയത്. ശിവകുമാർ നിയമസഭയില്‍ പാടിയ ഗാനത്തിന്റെ ആദ്യവരികൾ മൂളിയ എംഎൽഎ നല്ല അർഥമുള്ള പാട്ടാണെന്നും പറഞ്ഞു. ജന്മനാടിനെ ആദരിക്കണമെന്ന വരികളടങ്ങിയ ഗാനം പാടുന്നതിൽ എന്താണ് തെറ്റെന്നും രംഗനാഥ് ചോദിച്ചു

കഴിഞ്ഞദിവസം നിയമസഭയിൽ ചിന്നസ്വാമി സ്റ്റേഡിയ ദുരന്തത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെയിലാണ് ശിവകുമാർ ആർഎസ്എസ് ഗാനം ആലപിച്ചത്. ഇതിൽ പാർട്ടിക്കുള്ളിൽനിന്നുതന്നെ എതിർപ്പ് ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് ഗാനത്തെ പുകഴ്ത്തി എംഎൽഎ രംഗത്തെത്തിയത്. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കാൻ ഒരിക്കലും കഴിയില്ല. എന്നാൽ, അവരുടെ നല്ലകാര്യങ്ങളെ അംഗീകരിക്കുമെന്നും എംഎൽഎ വിശദീകരിച്ചു.
SUMMARY: After DK Shivakumar, Congress MLA also sings RSS anthem

.

NEWS DESK

Recent Posts

ഉത്തർപ്രദേശിൽ വാഹനാപകടം; 8 മരണം, നിരവധി പേർക്ക് പരുക്ക്

ഉത്തർപ്രദേശിൽ വാഹനാപകടം. 8 മരണം , 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. കസ്കഞ്ചിൽ…

27 minutes ago

യമനിൽ ഇസ്രയേലിൻ്റെ അതിരൂക്ഷ ആക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടാരം ആക്രമിച്ചു

സനാ: യമൻ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത…

34 minutes ago

ഗതാഗത നിയമലംഘന പിഴ കുടിശികയില്‍ 50% ഇളവ്; ആദ്യദിനത്തില്‍ പിഴയടച്ചത് 1,48,747 പേര്‍

ബെംഗളൂരു: ഗതാഗത നിയമലംഘന പിഴ കുടിശികയില്‍ 50% ഇളവ് നല്‍കിയതിനെ ആദ്യ ദിനത്തില്‍ 1.48.747 പേര്‍ തുക അടച്ചതായി ബെംഗളൂരു…

1 hour ago

മോഷണക്കേസിലെ പ്രതി സ്‌റ്റേഷനിൽ മരിച്ച സംഭവം: 4 പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: മോഷണക്കേസ് പ്രതി സ്‌റ്റേഷനിൽ മരിച്ചു സംഭവത്തില്‍ 4 പോലീസുകാരെ സസ്പെൻഡ് ചെയ്‌തു. രാമനഗര എ.കെ ദൊഡ്‌ഡി പോലിസ്‌ സ്‌റ്റേഷനിലാണ്…

1 hour ago

കണ്ണൂരിൽ സ്വര്‍ണവും പണവും കവര്‍ച്ച നടന്ന വീട്ടിലെ യുവതി കർണാടകയിലെ ഹുൺസൂരിൽ കൊല്ലപ്പെട്ട നിലയിൽ

കണ്ണൂര്‍: കണ്ണൂരിൽ 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ട വീട്ടിലെ യുവതിയെ കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട…

2 hours ago

മാസപ്പിറവി കണ്ടു: നബിദിനം സെപ്‌തംബർ അഞ്ചിന്‌

കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…

11 hours ago