അഗ്നിപഥില്‍ ഘടനാപരമായ മാറ്റത്തിന് ആലോചിച്ച് കേന്ദ്രസർക്കാർ. അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ക്ക് സേന കേന്ദ്രസർക്കാരിനോട് നിർദേശിച്ചേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങള്‍ ഒഴിവാക്കാൻ ഉള്ള പരിഷ്കരണങ്ങള്‍ ആകും നടപ്പാക്കുക. ഇക്കാര്യത്തില്‍ സേനകള്‍ക്കുള്ളില്‍ ചർച്ച നടക്കുന്നതായി സൂചനയുണ്ട്.
നാലുവർഷ നിയമനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകളെ സേനയിലേക്കെടുക്കുന്നതിനുപകരം 50 ശതമാനംപേരെ ഉള്‍പ്പെടുത്തുന്നതാണ് പ്രധാന പരിഗണനകളിലൊന്ന്. അപേക്ഷിക്കാനുള്ള പ്രായപരിധി 21-ല്‍നിന്ന് 23 ആയി ഉയർത്തുന്നതും ചർച്ചയിലുണ്ടെന്നാണ് വിവരം. ബിരുദധാരികള്‍ക്കും അപേക്ഷിക്കാൻ വഴിയൊരുക്കുന്നതാകും നീക്കം.
ലോക്സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോടെ അഗ്നിപഥ് പദ്ധതി വീണ്ടും വിവാദവിഷയമായിരിക്കുകയാണ്. പദ്ധതി ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അഗ്നിവീറുകള്‍ കൊല്ലപ്പെട്ടാല്‍ മറ്റു സൈനികർക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും അത് പക്ഷപാതപരമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
TAGS : AGNIPATH PROJECT | CENTRAL GOVERNMENT
SUMMARY : Agnipath Project; Center to implement reforms to avoid criticism
ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭയില്‍ പാസാക്കി. നിയമ…
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി. അഭിഭാഷകൻ രോഹിത് പാണ്ഡെയാണ്…
ബെംഗളൂരു: ശിവമോഗയിൽ ബൈക്കപകടത്തില്‍ രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ഉഡുപ്പി കാട്പാഡി സ്വദേശിആദിത്യ (21), ദാവണഗെരെ ന്യാമതി സ്വദേശിയായ സന്ദീപ്…
ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…