ഇന്ത്യൻ എയർ ഫോഴ്സിൽ 4 വർഷത്തെ താത്കാലിക നിയമനമായ അഗ്നിവീർ വായു 2026 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 2005 ജൂലൈ 2 മുതൽ 2009 ജനുവരി 2 വരെ ജനിച്ചവർക്ക് അപേക്ഷിക്കാം. അവിവാഹിതർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2025 ജൂലൈ 31 ആണ് .
സയൻസ് വിഭാഗത്തിൽ ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ചു 10 +2 വിജയിച്ചവർക്കും 3 വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. സയൻസിതര വിഭാഗത്തിൽ അപേക്ഷിക്കാൻ ഏതെങ്കിലും വിഷയത്തിൽ +2 വിജയിച്ചാൽ മതി. യോഗ്യത പരീക്ഷയിൽ മൊത്തത്തിലും ഇംഗ്ലീഷിൽ പ്രത്യേകമായും 50 % മാർക്ക് നേടിയിരിക്കണം. പുരുഷന്മാർക്ക് ചുരുങ്ങിയത് 152 സെന്റിമീറ്റർ ഉയരം വേണം. സ്ത്രീകൾക്കും കുറഞ്ഞ ഉയരം 152 സെന്റിമീറ്റർ ആണെങ്കിലും, ചില സംസ്ഥാനങ്ങളിലുള്ളവർക്കു കുറഞ്ഞ ഉയരത്തിൽ ഇളവുണ്ട്. കൂടുതൽ വിവരങ്ങൾ https://agnipathvayu.cdac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
SUMMARY: Agniveer Vayu in the Indian Air Force; Applications invited
കൊല്ലം: സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്കൂള്‍ മാനേജ്മെന്റിനെതിരേ നടപടി. സ്കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കും.…
ബെംഗളൂരു: കർണാടക ആർടിസിയുടെ പുതിയ 5 ഐരാവത് ക്ലബ് ക്ലാസ് 2.0 ലക്ഷ്വറി ബസുകൾകൂടി സർവീസ് ആരംഭിച്ചു. മംഗളൂരു-ബെംഗളൂരു, മൈസൂരു-…
ബെംഗളൂരു: തൃശൂർ ഏങ്ങണ്ടിയൂർ കരുമാരപ്പുള്ളിയില്‍ സുലോചന (പൂമണി 91) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗറിലായിരുന്നു താമസം. റിട്ട. ബി.ഇഎല്‍ ജീവനക്കാരിയാണ്. ഭർത്താവ്:…
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി നിര്‍മാതാവ് സാന്ദ്ര തോമസ്. പര്‍ദ ധരിച്ചാണ് സാന്ദ്ര…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ്…
മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം…