അഹമ്മദാബാദ്: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ ബ്ലാക്‌ബോക്‌സിന് തകരാറെന്ന് റിപ്പോര്‍ട്ട്. ഇതിലെ വിവരങ്ങള്‍ വീണ്ടെടുക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കായി ബ്ലാക്‌ബോക്‌സ് അമേരിക്കയിലേക്ക് അയച്ചേക്കും.
അമേരിക്കയിലെ നാഷണല്‍ സേഫ്റ്റി ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡിന്‍റെ കീഴിലുള്ള ലാബില്‍ പരിശോധന നടത്തും. ഇത് സംബന്ധിച്ച് വ്യേമയാനമന്ത്രാലയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അപകടം ഉണ്ടായതിന്‍റെ പിറ്റേദിവസമാണ് ബ്ലാക് ബോക്‌സ് കണ്ടെടുത്തത്. വലിയ അഗ്നിബാധയേറ്റ് തകരാര്‍ സംഭവിച്ചെന്നാണ് കണ്ടെത്തല്‍.
അതേസമയം അപകടത്തില്‍ മരിച്ച രണ്ടുപേരുടെ ഡിഎൻഎ ഫലം കൂടി പുറത്ത് വന്നു. ഇതോടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 210 ആയി. 187 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. വിമാന അപകടത്തില്‍ 274 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തില്‍ നിന്നുള്ള രഞ്ജിതയുടെത് അടക്കം മൃതദേഹങ്ങള്‍ തിരിച്ചറിയാൻ ഉണ്ട്.
SUMMARY: Ahmedabad plane crash: Black box malfunctions
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…