അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടത്തില്‍ തകർന്ന എയർ ഇന്ത‍്യ ബോയിങ് 787-8 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ മാറ്റിത്തുടങ്ങി. അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ആസ്ഥാനത്തേക്കാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ മാറ്റുന്നത്.
അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി 48 മുതല്‍ 72 മണികൂർ വരെ വേണ്ടി വരുമെന്ന് ഉദ‍്യോഗസ്ഥർ അറിയിച്ചു. എയർക്രാഫ്റ്റ് ഇൻവസ്റ്റിഗേഷൻ ബ‍്യൂറോയാണ് വിമാനഭാഗങ്ങള്‍ സൂക്ഷിക്കുന്നത്. അതേസമയം യുഎസ് നാഷണല്‍ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെ പറ്റി അന്വേഷിക്കുന്നുണ്ട്.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേല്‍ രാജ‍്യാന്തര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം അപകടത്തില്‍പെടുകയായിരുന്നു. യാത്രക്കാരുള്‍പ്പെടെ 270 പേർ മരിച്ചതായാണ് വിവരം. 232 മൃതദേഹങ്ങള്‍ തിരിച്ചറിയുകയും കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്തു.
SUMMARY: Ahmedabad plane crash debris removal begins
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…