ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ എഐ അധിഷ്ഠിത ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചതിനുശേഷം ഗതാഗതക്കുരുക്ക് 33 ശതമാനം കുറഞ്ഞതായി സിറ്റി ട്രാഫിക് പോലീസ് പറഞ്ഞു. പ്രധാനമായും ഹഡ്സൺ സർക്കിൾ ജംഗ്ഷനിൽ വാഹനത്തിരക്ക് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗതാഗതം സുഗമമാക്കുന്നതിനുള്ള ട്രാഫിക് പോലീസിൻ്റെ ഏറ്റവും പുതിയ പദ്ധതിയായ ബെംഗളൂരു അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൻ്റെ (അല്ലെങ്കിൽ ബിഎടിസിഎസ്) കീഴിലാണ് എഐ സിഗ്നലുകൾ നഗരത്തിൽ സ്ഥാപിച്ചത്. സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്) വികസിപ്പിച്ച കോംപോസിറ്റ് സിഗ്നൽ കൺട്രോൾ സ്ട്രാറ്റജി ആണ് പ്രോജക്റ്റ് ഉപയോഗിക്കുന്നത്. ഈ സിഗ്നലുകൾ എഐ ക്യാമറ സെൻസറുകൾ ഉപയോഗിച്ച് ട്രാഫിക് ഫ്ലോ അളക്കുന്നവയാണ്.
ഈ വർഷം മെയിലാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ നാഷണൽ കോളേജ് ജംഗ്ഷൻ, ടൗൺ ഹാൾ ജംഗ്ഷൻ, ഹലസുരു ഗേറ്റ് ജംഗ്ഷൻ എന്നിവയുൾപ്പെടെ 60 ജംഗ്ഷനുകളിൽ സ്ഥാപിച്ചു. അടുത്ത ജനുവരിയോടെ മൊത്തം 165 ജംഗ്‌ഷനുകളിൽ എഐ-പവർ സിഗ്‌നലുകൾ ഉപയോഗിച്ച് കവർ ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2025 മാർച്ചോടെ ബെംഗളൂരുവിൽ 500 സിഗ്നലുകൾ ഉണ്ടായിരിക്കുമെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ. അനുചേത് പറഞ്ഞു.
TAGS: BENGALURU | TRAFFIC SIGNAL
SUMMARY: AI-powered signals in Bengaluru reduce traffic congestion by 33%
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ നിർധനരായ അറുപതിൽപരം മലയാളി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ, വിതരണം ചെയ്തു. ദൊഡബൊമ്മസാന്ദ്ര കെഎൻഇ…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം (എസ്കെകെഎസ് )ആവലഹള്ളി സോണ്‍ ഓണാഘോഷം കർണാടക മുൻ മന്ത്രി അവരവിന്ദ് ലിംബാവലിയും സ്വാമി പത്മ…
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധഭാഗങ്ങളില്‍ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഒരു…
കൊച്ചി: അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതായും ലേക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. രാജേഷ്…
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ സർവീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്…
കോല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും കയ്യാങ്കളിയുമുണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച്…