തൃശ്ശൂർ: എയിംസ് ആലപ്പുഴയില്‍ തന്നെ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യങ്ങളില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നില്‍ക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. 13 ജില്ലകളെടുത്ത് പരിശോധിച്ചാല്‍ ഇടുക്കിയേക്കാള്‍ പിന്നിലാണ് ആലപ്പുഴ.
ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാല്‍, ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയില്‍ തന്നെ വരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുൻനിർത്തി ആലപ്പുഴയില്‍ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാല്‍ താൻ അത് നിർബന്ധമായും തൃശൂരില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തില്‍ കേന്ദ്ര സർക്കാരില്‍ നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: ‘AIIMS is in Alappuzha, if it is blocked, we will bring it to Thrissur’: Suresh Gopi
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്…
റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി…
ഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ അടുത്തിടെ കുറച്ചതിന് പിന്നാലെ ബട്ടർ മുതല്‍ ഐസ്‌ക്രീം വരെയുള്ള വിവിധ ഉത്പന്നങ്ങളുടെ വില കുറച്ച് അമുല്‍.…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ - വടക്കു…
പത്തനംതിട്ട: അറ്റക്കുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികള്‍ തിരിച്ചെത്തിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയില്‍ നിന്ന് തിരികെ…
ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റാകും. അമിത് ഷായുടെ വസതിയില്‍ ചേർന്ന…