ന്യൂഡൽഹി: ജൂണ്‍ 21-നും ജൂലായ് 15-നും ഇടയില്‍ ആഴ്ചയില്‍ 38 അന്താരാഷ്‌ട്ര വിമാനസർവീസുകള്‍ വെട്ടിക്കുറയ്‌ക്കുമെന്നും മൂന്ന് വിദേശസർവീസുകള്‍ റദ്ദാക്കുമെന്നും എയർ ഇന്ത്യ. വൈഡ് ബോഡി (കൂടുതല്‍ യാത്രക്കാരെയും കാർഗോയും ഉള്‍ക്കൊള്ളുന്ന) അന്താരാഷ്‌ട്ര വിമാനസർവീസുകള്‍ 15 ശതമാനം കുറയ്‌ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
ഡല്‍ഹി-നെയ്‌റോബി റൂട്ടിലെ നാലു സർവീസുകള്‍, അമൃത്സർ-ലണ്ടൻ, ഗോവ-ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളുമാണ് റദ്ദാക്കിയത്. വൈഡ് ബോഡി (ബോയിംഗ് 787 & B777) ഫ്ലൈറ്റ് വെട്ടിക്കുറയ്‌ക്കലുകളുടെ ഭാഗമായാണ് സർവീസുകള്‍ റദ്ദാക്കുന്നത്. എന്നാല്‍ വേനലവധിയുടെ അവസാനത്തില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത് നിരവധി യാത്രക്കാരെ ബാധിക്കും. ബോയിംഗ് 777 വിമാനങ്ങളുടെ പരിശോധന വർധിപ്പിച്ചതിനാല്‍, എയർ ഇന്ത്യ മാത്രം നേരിട്ടുള്ള ഓപ്പറേറ്റർ ആയ അമേരിക്കൻ മേഖലകളിലേക്കുള്ള സർവീസുകളുടെ എണ്ണവും കുറച്ചു.
ഡൽഹി -സാൻ ഫ്രാൻസിസ്കോ സർവീസ് 10ല്‍ നിന്ന് ഏഴായും ഡൽഹി -ടൊറന്റോ സർവീസുകള്‍ ആഴ്ചയില്‍ 13 ല്‍ നിന്ന് 7 ആയി കുറയുകയും ചെയ്യും. ഡൽഹി-ചിക്കാഗോ സർവീസ് ഏഴില്‍ നിന്ന് മൂന്നായും ഡൽഹി- വാഷിംഗ്ടണ്‍ അഞ്ചില്‍ നിന്ന് മൂന്നായും ദില്ലി-വാൻകൂവർ ഏഴില്‍ നിന്ന് അഞ്ചായും കുറയും. യൂറോപ്പ് റൂട്ടുകളിലും സർവീസുകള്‍ കുറയും.
SUMMARY: Air India cuts 38 international flights
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…