TOP NEWS

ഞായറാഴ്ചയും ഇല്ല; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി; വിക്ഷേപണം മാറ്റിവയ്ക്കുന്നത് ഏഴാം തവണ

ഫ്ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ബഹിരാകാശ ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ജൂണ്‍ 22 നിശ്ചയിച്ചിരുന്ന വിക്ഷേണംവീണ്ടും നീട്ടി. പുതിയ തീയതി പ്രഖ്യാപിക്കാതെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമായ ആക്സിയം-4 നീട്ടിവച്ചുകൊണ്ടുള്ള നാസയുടെ അറിയിപ്പ്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാൻഷു ശുക്ല ഉൾപ്പെടെ നാലുപേരുമായുള്ള യാത്രയാണ് ഏഴാം തവണയും മാറ്റിവെച്ചിരിര്രുന്നത്.

നാസയും ഐഎസ്ആർഒയും സ്പേസ് എക്സും യൂറോപ്പ്യൻ സ്‌പേസ് ഏജൻസിയും സംയുക്തമായി അക്‌സിയം സ്‌പേസുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്വകാര്യ യാത്ര പദ്ധതിയാണ് ആക്‌സിയം ഫോർ മിഷൻ. ശുഭാംശു ശുക്ലയ്ക്ക് പുറമേ, പെഗ്ഗി വിറ്റ്‌സൺ, സ്ലാവസ് ഉസ്‌നാൻസ്‌കി വിസ്‌നിയേവിസ്‌കി, ടിബോർ കപ്പു എന്നിവരാണ് യാത്രികർ. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന ഖ്യാ​തി​യോ​ടെ​യാ​ണ് ശു​ഭാ​ൻ​ഷു​വി​ന്‍റെ യാ​ത്ര.

സ്പേസ് എക്സിന്‍റെ ഫാൽക്കൺ നയൻ റോക്കറ്റിലാണ് യാത്ര. ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി നിലയത്തിൽ എത്തിക്കാൻ സ്പേസ് എക്സിന്‍റെ തന്നെ ഡ്രാഗൺ ക്രൂ മൊഡ്യൂളും ഉപയോഗിക്കുന്നു.
SUMMARY: No Sunday either; Axiom 4 mission postponed again; launch postponed for the seventh time

NEWS DESK

Recent Posts

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ബെംഗ​ളൂ​രു: ബെംഗ​​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര സ്വ​ദേ​ശി ആ​ദി​ത്യ​ന്‍ (19)…

34 minutes ago

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത്…

48 minutes ago

ഡിജെ പാട്ടിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഫാമിലെ 140 കോഴികൾ ചത്തു; കേസെടുത്ത് പോലീസ്

സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…

1 hour ago

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട്…

2 hours ago

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശിവാജിനഗർ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്…

2 hours ago

ബെംഗളൂരുവില്‍ വേനല്‍ മഴയില്‍ വ്യാപക നാശം, മരങ്ങൾ കടപുഴകിവീണു, ഗതാഗതക്കുരുക്ക്, ആലിപ്പഴവർഷം; മഴ മൂന്ന് ദിവസം കൂടി തുടരും

ബെംഗളൂരു: കനത്ത ചൂടിനിടെ നഗരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ പെയ്ത വേനൽ മഴയില്‍ വ്യാപക നാശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ…

2 hours ago