എയർ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് വഡോദരയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. വിമാനത്തിനുള്ളിലെ ടോയ്‌ലറ്റില്‍ ഒരു ടിഷ്യു പേപ്പറില്‍ ബോംബ് എന്നെഴുതിയത് കണ്ടതോടെയാണ് ആശങ്ക ഉയർന്നത്.
വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു ടിഷ്യു കിട്ടിയത്. തുടർന്ന് സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെയും ഡല്‍ഹി പോലീസിനെയും ക്രൂ അംഗങ്ങള്‍ വിവരമറിയിച്ചു. ശേഷം യാത്രക്കാരോട് വിമാനത്തില്‍ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഉടൻതന്നെ വിമാനത്തിനകത്തും പുറത്തും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.
യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചു. എന്നാല്‍, ആരാണ് ഈ ടിഷ്യു ടോയ്‌ലറ്റിനുള്ളില്‍ ഉപേക്ഷിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നിലവില്‍ വിമാനത്താവളത്തിലും പ്രദേശത്തും കനത്ത നിരീക്ഷണം തുടരുകയാണ്.
കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ചയില്‍ തട്ടിയെടുത്ത 39 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. പ്രതി ഷിബിൻലാലിൻ്റെ വീടിന് സമീപത്തെ…
സനാ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും…
കൊച്ചി: കൊച്ചിയിൽ വീണ്ടും വൻ ലഹരി വേട്ട. ഫ്ലാറ്റ് വാടകക്കെടുത്ത് വന്‍ ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍.…
തൃശൂർ: തൃശൂരില്‍ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ്…
കൊച്ചി: എറണാകുളം സൗത്തില്‍ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്‌ഡില്‍ ഉത്തരേന്ത്യക്കാരായ ആറ് പെണ്‍കുട്ടികള്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍…
അമൃത്സര്‍: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. സുവർണ ക്ഷേത്രം തകർക്കുമെന്ന് ആയിരുന്നു ഭീഷണി സന്ദേശം. ശിരോമണി ഗുരുദ്വാര പ്രബന്ധക്…