മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം സുരക്ഷാഭീഷണിയെത്തുടര്‍ന്ന് തിരിച്ചിറക്കിയതായി റിപ്പോർട്ട്. രാവിലെ 10:25 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു എന്ന് അധികൃതർ അറിയിച്ചു. നിലവില്‍ വിമാനം സുരക്ഷാ ഏജന്‍സികളുടെ നിര്‍ബന്ധിത പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ടെന്നും, അധികൃതരുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രക്കാര്‍ക്ക് താമസം, ഭക്ഷണം, മറ്റ് സഹായങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മാര്‍ച്ച് 11 ന് രാവിലെ 5 ന് സര്‍വീസ് നടത്തുന്ന തരത്തില്‍ വിമാനം പുനഃക്രമീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
TAGS : AIR INDIA
SUMMARY : Air India flight to New York diverted due to security threat
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും…
ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബെംഗളൂരു സന്ദർശിക്കുന്നതിനാൽ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബെംഗളൂരു…
ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച…
ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നു. കർണാടക ഭവന ബോർഡാണ് സ്റ്റേഡിയം നിർമിക്കുന്നത്. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.…
ബെംഗളൂരു: നഗരത്തിലെ മൂന്നാം മെട്രോ പാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കും. മുഖ്യമന്ത്രി…
വാഷിംഗ്ടൺ: സ്‌പേസ് എക്സിന്റെ ക്രൂ 10 ഡ്രാഗൺ പേടകദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികൾ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ…