വീണ്ടും വിവാദ പ്രസംഗവുമായി പി സി ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദ് വർധിക്കുന്നുവെന്നാണ് പി സി ജോർജിന്‍റെ പ്രസ്താവന. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നുമാണ് പി സി ജോർജിന്‍റെ പ്രസ്താവന.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്ഫോടക വസ്തുക്കള്‍ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി സി ജോര്‍ജ് പറഞ്ഞു. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പി സി ജോർജ്.
മതവിദ്വേഷ പരാമർശ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് പിസി ജോർജിന്‍റെ വിവാദ പ്രസംഗം. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചർച്ചയില്‍ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. മതസ്പർധ വളർത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.
TAGS : PC GEORGE
SUMMARY : 400 girls lost in Meenachil taluk due to love jihad; PC George makes controversial remarks again
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…