ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI-133 വിമാനം സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. ഉച്ചയ്ക്ക് 2:15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നടത്തിയ സുരക്ഷ പരിശോധനക്ക് പിന്നാലെയാണ് നിർത്തിവച്ചത്.
ഇതേ വഴിയുള്ള തിങ്കളാഴ്‌ചത്തെ വിമാനും റദ്ദാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. ജൂൺ 12 ന് ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം AI-171 മേഘാനിനഗറിലെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി വൻദുരന്തമുണ്ടായതിൻ്റെ പശ്ചാത്തലത്തിലാണ് ജാഗ്രത കർശനമാക്കിയത്. സംഭവത്തെത്തുടർന്ന്, വ്യോമയാന അധികൃതർ വിമാനത്തിൻ്റെ അറ്റകുറ്റപ്പണികളും സുരക്ഷാക്രമീകരണങ്ങളും സംബന്ധിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ 66 ഡ്രീംലൈനർ സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളുപയോഗിച്ചുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. ചൊവ്വാഴ്ച മാത്രം എയർഇന്ത്യയുടെ ആറ് അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയിട്ടുള്ളത്. ഡൽഹി-ദുബായ് (AI 915), ഡൽഹി-വിയന്ന (AI 153), ഡൽഹി-പാരീസ് (AI 143), അഹമ്മദാബാദ്-ലണ്ടൻ (AI 159), ലണ്ടൻ-അമൃത്സർ (AI 170) തുടങ്ങിയ സര്‍വീസുകളാണ് കഴിഞ്ഞദിവസം റദ്ദാക്കിയത്. അഹമ്മദാബാദ് ദുരന്തത്തില്‍പ്പെട്ട അതേ വിഭാഗത്തിലുള്ള ബോയിംഗ് 787-8 ഡ്രീംലൈനർ ഉപയോഗിച്ചാണ് ഈ റൂട്ടുകളിൽ ഭൂരിഭാഗവും സർവീസ് നടത്തുന്നത്.
SUMMARY: Air India’s Bengaluru-London service cancelled due to technical glitch during security check
ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനരധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി…
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള…
ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി…
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…
കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…