ദുബായ്: പ്രവാസി മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനക്കമ്പനി യാഥാര്‍ത്ഥ്യമാകുന്നു. കേരളം ആസ്ഥാനമായുള്ള എയര്‍ കേരള എന്ന വിമാനക്കമ്പനിക്ക് ആഭ്യന്തര സർവിസ് തുടങ്ങുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻ.ഒ.സി ലഭിച്ചെന്ന് ചെയർമാൻ അഫി അഹമ്മദ്, വൈസ്ചെയർമാൻ അയ്യൂബ് കല്ലട എന്നിവർ ദുബായില്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുബായില്‍ നിന്നുള്ള സെറ്റ്ഫ്ലൈ ഏവിയേഷന്‍ എന്ന കമ്പനിയാണ് ഈ പുതിയ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.
2025ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ആദ്യ ഘട്ടത്തില്‍ മൂന്ന് വിമാനങ്ങളുമായി ഡൊമസ്റ്റിക് സര്‍വീസ് ആയിരിക്കും ആരംഭിക്കുക. 20 വിമാനങ്ങൾ സ്വന്തമാക്കിയ ശേഷം ഗൾഫ് ഉൾപ്പെടെയുള്ള രാജ്യാന്തര സർവീസുകളും ആരംഭിക്കുമെന്ന് സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് വ്യക്തമാക്കി.
25 വർഷത്തെ എയർലൈൻ ട്രാവൽ മേഖലയിലെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന ഒരുവിമാനകമ്പനി, എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഇതിനുണ്ട്. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുകയെന്ന് അഫി ‘അഹമ്മദ് പറഞ്ഞു. പ്രവാസികൾ ഉൾപ്പെടയുള്ള എല്ലാ മലയാളികളെയും ഇതിന്‍റെ ഭാഗമാക്കാൻ വേണ്ട കാര്യങ്ങൾ ആലോചനയിലാണെന്നും അഫി അഹമ്മദ് കൂട്ടിച്ചേർത്തു
കഴിഞ്ഞ വര്‍ഷം എയര്‍ കേരള വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തിരുന്നു. തുടക്കത്തില്‍ ടയര്‍2, ടയര്‍3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. ഇതിനായി 3 എ.ടി.ആര്‍ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. സ്ഥാപനത്തിലേക്ക് കേരളത്തില്‍ നിന്നുള്ള വ്യോമയാന മേഖലയില്‍ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയര്‍ത്തി വിദേശ രാജ്യങ്ങളിലേയ്ക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനാണ് പദ്ധതി.
കമ്പനി സിഇഒ ഉള്‍പ്പെടെ പ്രധാന തസ്തികയിലേക്ക് ഉള്ളവരെ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉചിതമായ സമയത്ത് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. മലയാളി സമൂഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന വിമാനകമ്പനി എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ ഇതിനുണ്ട്. എയര്‍കേരള എന്ന പേരിലാകും കമ്പനി സര്‍വീസുകള്‍ നടത്തുക.
<BR>
TAGS : AIR KERALA | PRAVASI | DUBAI,
SUMMARY : Air Kerala becomes real. Malayali businessmen in Dubai announced the flight service
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…