Categories: LATEST NEWSNATIONAL

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഡല്‍ഹിയുടെ വായുവില്‍ പിഎം2.5, പിഎം10 പോലുള്ള സൂക്ഷ്മ കണികകളുടെ അളവ് ഉയര്‍ന്നതോടെ പലര്‍ക്കും ശ്വാസതടസ്സം, ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നു. വിഷവായു ശ്വസിക്കുന്നത് ഗര്‍ഭിണികളില്‍ കൂടുതല്‍ അപകടസാധ്യതകള്‍ സൃഷ്ടിക്കുമെന്നതിനാല്‍ പ്ലാസന്റയിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറയാനും അതിനെ തുടര്‍ന്ന് അകാല പ്രസവത്തിന് സാധ്യത വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് ഗൈനക്കോളജിസ്റ്റുകള്‍ പറഞ്ഞു.

മലിനീകരണം വളരെ ഉയര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ പെട്ടെന്നുള്ള സ്ഥലമാറ്റമോ അനാവശ്യ യാത്രകളോ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മോശം വായു ഗര്‍ഭകാലത്ത് ക്ഷീണം, ഛര്‍ദ്ദി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

വിദഗ്ധരുടെ നിര്‍ദേശം പ്രകാരം ഗര്‍ഭിണികള്‍ എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുക, വീടുകളില്‍ എയര്‍ പ്യൂരിഫയര്‍ പ്രവര്‍ത്തനക്ഷമമാക്കുക, ജനാലകള്‍ അടച്ചുവെക്കുക, കുടിവെള്ളം ഇടയ്ക്കിടെ കുടിക്കുക, മലിനീകരണം ഏറ്റവും കൂടുതലുള്ള സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുക എന്നിവ ശ്രദ്ധിക്കണം.

SUMMARY: Air pollution in Delhi is severe

NEWS BUREAU

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന തര്‍ക്കം: കാസറഗോഡ് ഡിസിസി ഓഫീസില്‍ കയ്യാങ്കളി

കാസറഗോഡ്: കോണ്‍ഗ്രസിലെ സീറ്റ് വിഭജന തർക്കത്തില്‍ കാസറഗോഡ് ഡിസിസി യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ്…

25 minutes ago

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…

2 hours ago

തദ്ദേശ പോര്; മുൻ എംഎല്‍എ അനില്‍ അക്കര മത്സരരംഗത്ത്

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…

3 hours ago

കരിപ്പൂര്‍ സ്വര്‍ണവേട്ട; പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…

4 hours ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…

4 hours ago

മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനം: ടീനാ ജോസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…

5 hours ago