LATEST NEWS

ഡല്‍ഹിയില്‍ വായുമലിനീകരണം ശ്വാസംമുട്ടിക്കുന്ന തലത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി. നിരവധി സ്ഥലങ്ങളില്‍ AQI 400-നു മുകളില്‍ കടന്നു. നോയിഡ, ഗാസിയാബാദ് തുടങ്ങിയ പരിസര നഗരങ്ങളിലും വായു ഗുണനിലവാരം മോശം വിഭാഗത്തിലാണ്.

വിദഗ്ധരുടെ മുന്നറിയിപ്പ് പ്രകാരം വരും ദിവസങ്ങളിലും മലിനീകരണ നിലയില്‍ മാറ്റമുണ്ടാകാനിടയില്ലെന്നും ഇത് തുടർന്നേക്കുമെന്നാണ് സൂചന. മലിനീകരണത്തിന്റെ രൂക്ഷത കണക്കിലെടുത്ത് ഡല്‍ഹി സർക്കാർ പൊതുഇടങ്ങളിലും പ്രധാന റോഡുകളിലും ആൻറി-സ്മോഗ് ഗണ്‍സുകളും വാട്ടർ സ്പ്രിങ്ക്ലറുകളും സ്ഥാപിച്ചു.

നിർമാണ പ്രവർത്തനങ്ങളും പൊടി ഉയരുന്ന പ്രവർത്തനങ്ങളും നിയന്ത്രണവിധേയമാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഡോക്ടർമാർ കുട്ടികളും മുതിർന്നവരും ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗമുള്ളവരും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ N95 മാസ്ക് പോലുള്ള സംരക്ഷണ ഉപാധികള്‍ ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

SUMMARY: Air pollution in Delhi reaches suffocating levels

NEWS BUREAU

Recent Posts

റോജി എം ജോൺ എംഎൽഎ വിവാഹിതനാകുന്നു; വധു ഇന്റീരിയർ ഡിസൈനർ

കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…

1 hour ago

മീന്‍വണ്ടിക്കടിയില്‍ പെട്ട് യുവതി തല്‍ക്ഷണം മരിച്ചു

കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയു​ടെ…

2 hours ago

രാജ്യവ്യാപക എസ്ഐആർ; തിരഞ്ഞെടുപ്പു കമ്മിഷന്റെ വാർത്താസമ്മേളനം നാളെ

ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…

2 hours ago

നോർക്ക അപേക്ഷകൾ കൈമാറി

ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ  സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …

2 hours ago

അവിഹിത ബന്ധമാരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം കര്‍ണാടകയിലെ ബീദറില്‍

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…

4 hours ago

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളിയായ പി.വി.ഉഷാകുമാരി

ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്.…

4 hours ago