ബെംഗളൂരു: പരിശീലനത്തിനിടെ പാരച്യൂട്ട് തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ചു. ശിവമോഗ ഹൊസനഗര താലൂക്കിലെ ശങ്കുരുവിൽ നിന്നുള്ള ജി.എസ്. മഞ്ജുനാഥ് (36) ആണ് മരിച്ചത്. ഉത്തർപ്രദേശിലെ ആഗ്രയിലുള്ള പാരാട്രൂപ്പർ പരിശീലന സ്കൂളിൽ നടന്ന പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസറാണ് മഞ്ജുനാഥ്.
2005 ൽ വ്യോമസേനയിൽ ചേർന്ന മഞ്ജുനാഥ് ജമ്മു കശ്മീർ, അസം, യു.പി., ഡൽഹി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി ആഗ്രയിൽ പാരാ ജമ്പ് ഡിവിഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 18,000 അടി ഉയരത്തിൽ നിന്നും കാർഗോ വിമാനത്തിൽ പാരാ ജമ്പ് പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. 11 ജമ്പർമാർ സുരക്ഷിതമായി താഴേക്ക് ചാടിയപ്പോൾ മഞ്ജുനാഥിന്റെ പാരച്യൂട്ട് തകരാറിലാകുകയായിരുന്നു. മഞ്ജുനാഥിന്റെ മൃതദേഹം ആഗ്രയിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തിച്ചു. ഹൊസനഗരയിലെ മാവിനകൊപ്പ സർക്കിളിൽ സംസ്കാരം നടത്തി.
TAGS: AIRFORCE OFFICER DEATH
SUMMARY: Karnataka IAF officer dies as parachute fails to open during training
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…
ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി 'ബഷീർ ഓർമ്മ'…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളജിലെ…