ബെംഗളൂരു: സുരക്ഷാ പരിശോധനയുടെ പേരില്‍ വിദേശ യുവതിയായ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍. എയർ ഇന്ത്യ എസ്എടിഎസിലെ ജീവനക്കാരനായ മുഹമ്മദ് അഫാൻ അഹമ്മദ് (25) ആണ് അറസ്റ്റിലായത്.
ദക്ഷിണ കൊറിയയിലേക്ക് പോകുകയായിരുന്നു യുവതി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) സ്‌ക്രീനിങ്ങും ഇമിഗ്രേഷൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിന് ശേഷം ടെർമിനൽ 2 ൽ എത്തിയപ്പോഴായിരുന്നു സംഭവം. യാത്രക്കാരിയുടെ അടുത്തേക്ക് വന്ന ജീവനക്കാരൻ, വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫറാണെന്ന് പരിചയപ്പെടുത്തി ബാഗിൽ നിന്ന് ബീപ്പ് ശബ്ദം വരുന്നുണ്ടെന്ന് പറഞ്ഞു. പതിവ് ചെക്കിംഗ് ഏരിയയിലേക്ക് പോകുന്നത് കാലതാമസത്തിന് കാരണമാകുമെന്നും അതിനാല്‍ പുരുഷന്മാരുടെ ടോയ്‌ലറ്റിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാന്‍ യുവതിയോട് പറഞ്ഞു. അവിടെയെത്തിയപ്പോള്‍ യുവതിയെ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു എന്നാണ് ആരോപണം.
യുവതി ഉടൻ തന്നെ സംഭവം വിമാനത്താവള സുരക്ഷാ ജീവനക്കാരെ അറിയിച്ചു. അധികൃതർ പ്രതിയെ കസ്റ്റഡിയിലെടുത്ത് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവള പോലീസിന് കൈമാറുകയായിരുന്നു.
അതേസമയം ഇയാള്‍ക്ക് ദേഹപരിശോധന നടത്താൻ അധികാരമില്ലെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
SUMMARY: Airport employee arrested after complaint from foreign woman for misbehaving during security check
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തുവെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ആരോപണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎൽഎ.…
തിരുവനന്തപുരം: സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങൾക്ക് ഇനി കെ.എൽ 90 (KL 90)…
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ. കിളിമാനൂര്‍ എസ്എച്ച്ഒ ഡി. ജയൻ, എസ്ഐമാരായ…
തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലൂർക്കോണം പുത്തൻവിള വീട്ടിൽ…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി വിജനഗര ഹൊസ്പേട്ട് കരയോഗം വാർഷിക കുടുംബസംഗമം ഹൊസ്പേട്ട് കോളേജ് റോഡിലുള്ള പംപ കലാമന്ദിരിൽ…
കൊച്ചി: ആനയുടെ ചവിട്ടേറ്റ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യു ട്യൂബര്‍ സൂരജ് പിഷാരടി മരിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്. ബുധനാഴ്ച…