സുരക്ഷാ പരിശോധനയുടെ പേരില്‍ മോശമായി പെരുമാറി; വിദേശ യുവതിയുടെ പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: സുരക്ഷാ പരിശോധനയുടെ പേരില്‍ വിദേശ യുവതിയായ  യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍. എയർ ഇന്ത്യ എസ്എടിഎസിലെ ജീവനക്കാരനായ മുഹമ്മദ് അഫാൻ അഹമ്മദ് (25) ആണ് അറസ്റ്റിലായത്.

ദക്ഷിണ കൊറിയയിലേക്ക് പോകുകയായിരുന്നു യുവതി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) സ്‌ക്രീനിങ്ങും ഇമിഗ്രേഷൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിന് ശേഷം ടെർമിനൽ 2 ൽ എത്തിയപ്പോഴായിരുന്നു സംഭവം. യാത്രക്കാരിയുടെ അടുത്തേക്ക് വന്ന ജീവനക്കാരൻ, വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫറാണെന്ന് പരിചയപ്പെടുത്തി ബാഗിൽ നിന്ന് ബീപ്പ് ശബ്ദം വരുന്നുണ്ടെന്ന് പറഞ്ഞു. പതിവ് ചെക്കിംഗ് ഏരിയയിലേക്ക് പോകുന്നത് കാലതാമസത്തിന് കാരണമാകുമെന്നും അതിനാല്‍ പുരുഷന്മാരുടെ ടോയ്‌ലറ്റിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാന്‍ യുവതിയോട് പറഞ്ഞു. അവിടെയെത്തിയപ്പോള്‍ യുവതിയെ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു എന്നാണ് ആരോപണം.

യുവതി ഉടൻ തന്നെ സംഭവം വിമാനത്താവള സുരക്ഷാ ജീവനക്കാരെ അറിയിച്ചു. അധികൃതർ പ്രതിയെ കസ്റ്റഡിയിലെടുത്ത് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവള പോലീസിന് കൈമാറുകയായിരുന്നു.

അതേസമയം ഇയാള്‍ക്ക് ദേഹപരിശോധന നടത്താൻ അധികാരമില്ലെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
SUMMARY: Airport employee arrested after complaint from foreign woman for misbehaving during security check

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

ബെംഗളൂരുവിൽ പൗരന്മാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം; തുരഹള്ളി വനമേഖലയിൽ നീക്കം ചെയ്തത് 2 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിനുമായി പൗരന്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

ലുലു മാളിൽ ‘ത്രെഡ്‌സ് ഓഫ് ഇന്ത്യ’ കൈത്തറി വസ്ത്രപ്രദർശനം

ബെംഗളൂരു: ബെംഗളൂരു രാജാജിനഗറിലെ ലുലുമാളിൽ 'ത്രെഡ്‌സ് ഓഫ് ഇന്ത്യ' കൈത്തറി വസ്ത്രപ്രദർശനത്തിന്...

Related Articles

Popular Categories