എയർടെൽ വീണ്ടും പണിമുടക്കി. മൊബൈൽ ഉപഭോക്താക്കൾക്കും ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിക്കുന്നവർക്കും ഒരുപോലെ തടസം നേരിട്ടതായാണ് വിവരം. കോൾ ചെയ്യാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. രാവിലെ പത്തരയോടെയാണ് തടസം അനുഭവപ്പെടാൻ തുടങ്ങിയത്.
പരാതികളിൽ 40 ശതമാനവും മൊബൈൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടതായിരുന്നു. ചിലർക്ക് എയർടെൽ സർവീസ് പൂർണമായും നഷ്ടപ്പെട്ടു. ബെംഗളൂരു ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ളവർക്ക് പ്രശ്നം നേരിട്ടതായാണ് റിപ്പോർട്ട്. തകരാറിന്റെ കാരണം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2024 ഒക്ടോബറിലെ കണക്കനുസരിച്ച്, 385.41 ദശലക്ഷം ഉപയോക്താക്കളാണ് എയർടെലിനുള്ളത്. വിപണി വിഹിതത്തിന്റെ 33.5 ശതമാനവും കമ്പനിക്ക് സ്വന്തമാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ആദ്യ പാദം അവസാനത്തോടെ എയർടെൽ 5G ഉപയോക്താക്കളുടെ എണ്ണം 90 ദശലക്ഷം കടന്നിരുന്നു.
TAGS: NATIONAL | AIRTEL
SUMMARY: Airtel users face interruption in India
ബെംഗളൂരു: കഴിഞ്ഞ 2025 ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടിയ 'മോഹം' ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
കൊച്ചി : മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേസ്. ഇൻസോമ്നിയ എന്ന…
ആലപ്പുഴ: മാരാരിക്കുളം ഗവ. എല്‍പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു. കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്കൂളിന്…
കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ചെമ്പോത്തറ സ്വദേശി പി…
ബെംഗളൂരു: മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് (12686) പെരമ്പൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇതിന് പുറമേ തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും…
മലപ്പുറം: മലപ്പുറം നിരപ്പറമ്പില്‍ കുടുംബവഴക്കിനിടെ ഭർത്താവിനെയും ഭർതൃമാതാവിനെയും യുവതി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പള്ളത്ത് വീട്ടില്‍ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി…