തിരുവനന്തപുരം: എം ആർ അജിത് കുമാറിനെ പോലീസിന്റെ സെൻട്രല്‍ സ്പോർട്സ് ഓഫീസർ ചുമതലയില്‍ നിന്ന് മാറ്റി. പോലീസില്‍ ബോഡി ബില്‍ഡിംഗ് താരങ്ങളുടെ പിൻവാതില്‍ നിയമനം വിവാദമായ സാഹചര്യത്തില്‍ തന്നെ മാറ്റാൻ അജിത് കുമാർ കത്ത് നല്‍കുകയായിരുന്നു. സെൻട്രല്‍ സ്പോർട്സ് ഓഫീസറാണ് സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയല്‍ നീക്കം നടത്തേണ്ടത്.
നേരത്തെ രണ്ട് ബോഡി ബില്‍ഡർ താരങ്ങളെ പോലീസ് ഇൻസ്പെക്ടർ റാങ്കില്‍ നിയമിക്കാൻ തീരുമാനമുണ്ടായിരുന്നു. ഇതില്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയക്കുകയും ചെയ്തു. കത്തില്‍ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തികൊണ്ട് നിയമനം നടത്തണമെന്ന നിർദേശം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ സർക്കാർ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബില്‍ഡിങ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുളള വാർത്തകള്‍ വന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എം ആർ അജിത് കുമാറിനെ മാറ്റിയത്.
TAGS : ADGP M R AJITH KUMAR
SUMMARY : Ajith Kumar has been transferred from the sports charge of the police
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനെ ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി. സർക്കാർ നിയോഗിച്ച ഏഴംഗ…
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാംപ്രതി ജോളിക്കെതിരേ ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്കിയ വിവാഹമോചനഹർജി കോടതി അനുവദിച്ചു. കോഴിക്കോട് കുടുംബ…
ബെംഗളൂരു: നാഗസാന്ദ്ര പ്രെസ്റ്റീജ് ജിൻഡൽസിറ്റി പാർപ്പിട സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും അപാർട്മെന്റ് സമുച്ചയത്തിലെ…
തൃശൂർ: മലയാളിയായ യുവ സന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചിരുന്ന ശ്രിബിന്‍…
ബെംഗളൂരു: നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. 19.5 കിലോമീറ്റർ പാതയിൽ ചൊവ്വാഴ്ച മുതൽ പുതിയ…