മുംബൈ : നിർത്തിയിട്ട ട്രെയിനിൽ സ്ത്രീക്ക് നേരെ ലൈംഗിക പീഡനം. കേസിൽ പോർട്ടറെ അറസ്റ്റ് ചെയ്തു. മുംബൈയിലെ ബാന്ദ്ര ടെർമിനസിലെ ട്രെയിന്‍ കോച്ചിൽ ശനിയാഴ്ച രാത്രിയായിരുന്നു അതിക്രമം. ഹരിദ്വാറിൽനിന്നു ബന്ധുവിനൊപ്പം എത്തിയതാണ് 55 വയസ്സുള്ള സ്ത്രീ. എതിർക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ബലപ്രയോഗം നടത്തിയെന്നും സ്ത്രീയുടെ ബന്ധു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ബാന്ദ്ര ടെർമിനസിൽ എത്തിയ സ്ത്രീ മറ്റൊരു പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കയറിയപ്പോഴായിരുന്നു സംഭവം. സ്ത്രീ ട്രെയിനിൽ കയറുന്നത് ശ്രദ്ധിച്ച പോർട്ടർ പിന്നാലെയെത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചു.
<BR>
TAGS : SEXUAL HARASSMENT
SUMMARY : Porter arrested for sexually assaulting woman on stopped train
കൊച്ചി: കുസാറ്റിലെ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാമ്പസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
ഡല്‍ഹി: ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.18 % ശതമാനവും…
തൃശൂർ: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനടുത്തായി കുന്നത്ത് വളപ്പില്‍ വീട്ടില്‍ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ…
തിരുവനന്തപുരം: രണ്ടാം പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ വാദം കേള്‍ക്കുന്നത് മേയ് 14ലേക്ക് മാറ്റി. തിരുവനന്തപുരം…
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,…
കന്യാകുമാരി: കന്യാകുമാരിയില്‍ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരിമാരെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂർ കുരിക്കാട്ടില്‍ ആൻ ഫിലിപ്പ് (35), മീര…