ചെന്നൈ: തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കാറോട്ടമത്സരത്തിനായുള്ള പരിശീലനത്തിനിടെ ആണ് സംഭവം. അജിത് അത്ഭുതകരമായി രക്ഷപ്പെട്ടു. ശേഷം പരിശീലനം തുടർന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. വരാനിരിക്കുന്ന യൂറോപ്യൻ റേസിംഗ് സീസണില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അജിത്ത് ഇപ്പോള്‍.
കാർ റേസിംഗ് ട്രാക്കില്‍ വെച്ചായിരുന്നു അപകടം.. കാർ അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. തകർന്ന കാറിൽ നിന്നു നടനും കൂട്ടാളിയും പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്.
ട്രാക്കില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. അല്‍പ്പസമയം നിയന്ത്രണം വിട്ട് കാര്‍ കറങ്ങിയ ശേഷം ആയിരുന്നു നിന്നത്. വലിയ പരുക്കുകളൊന്നും ഇല്ലാതെ അജിത്ത് രക്ഷപ്പെട്ടു. ശേഷം പരിശീലനം തുടര്‍ന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. 24H ദുബായ് 2025 എന്നറിയപ്പെടുന്ന ദുബായ് റേസിനായുള്ള നടന്‍ അജിത് കുമാറിന്റെ ആദ്യ പരിശീലന സെഷന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും വൈറലായിരുന്നു.
<BR>
TAGS : ACTOR AJITH | TAMIL CINEMA
SUMMARY : Ajith’s car met with an accident during racing practice; the actor miraculously survived
ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. ജക്കൂർ ഭാഗത്തു നിന്നു യെലഹങ്കയിലേക്കുള്ള റോഡാണ് ഇന്നലെ…
ബെംഗളൂരു: മന്ത്ര മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അമൃത ഇന്റർനാഷണൽ വിദ്യാലയം സംഘടിപ്പിച്ച 'ഓണാരവം 2025’ ഓണാഘോഷം കൊടത്തിയിലെ സി.ബി.ആർ. കൺവെൻഷൻ…
ഇടുക്കി: അതിശക്തമായ മഴയില്‍ ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളമുയര്‍ന്നു. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്ന…
ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി. അഖിലാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഒക്ടോബർ 26 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ…
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍…