LATEST NEWS

ബെംഗളൂരുവില്‍ നിന്നും ജിദ്ദയിലേക്കും തായ്‌ലാന്റിലേക്കും പുതിയ സര്‍വീസുമായി ആകാശ എയര്‍

ബെംഗളൂരു: ആഭ്യന്തര സര്‍വീസുകളില്‍ തിളങ്ങിയ ആകാശ എയര്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകളിലേയ്ക്ക്. ബെംഗളൂരുവില്‍ നിന്നുള്ള രണ്ടു അന്താരാഷ്‌ട്ര സര്‍വീസുകള്‍ നിലവില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സൗദി അറേബ്യയിലെ ജിദ്ദയിലേക്കും തായ്‌ലാന്റിലെ ഫുകേതിലേക്കുമാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.

സെപ്തംബര്‍ 21 മുതലാണ് ജിദ്ദയിലേക്ക് ബെംഗളൂരുവില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ആഴ്ചയില്‍ രണ്ട് ദിവസമാണ് ആദ്യഘട്ടത്തില്‍ സര്‍വീസുണ്ടാകുക. പിന്നീട് ആള്‍ത്തിരക്ക് നോക്കി എണ്ണം കൂട്ടും. ക്യുപി 576 എന്ന നമ്പറിലുള്ള വിമാനം ഉച്ചയ്ക്ക് 12.15നാണ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുക. ജിദ്ദയില്‍ പ്രാദേശിക സമയം 3.40ന് എത്തും.

തിരിച്ചുള്ള വിമാന സര്‍വീസ് ക്യുപി 575 ഉച്ചയ്ക്ക് ശേഷം 4.40ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ച 1.30ന് ബെംഗളൂരുവിലെത്തും. മക്കയിലേക്കും മദീനയിലേക്കും തീര്‍ഥാടനത്തിന് പോകുന്നവര്‍ ജിദ്ദ വിമാനത്താവളത്തിലാണ് ഇറങ്ങാറ്. അവര്‍ക്ക് നേട്ടമാകുന്ന സര്‍വീസ് ആണ് ആകാശ എയര്‍ ബെംഗളൂരുവില്‍ നിന്ന് ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് ഇതേ റൂട്ടില്‍ ഇന്‍ഡിഗോയും സൗദിയ എയര്‍ലൈന്‍സും സര്‍വീസ് നടത്തുന്നുണ്ട്.

തായ്‌ലാന്റിലെ ഏറ്റവും വലിയ ദ്വീപ് ആയ ഫുകേതിലേക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. ബെംഗളൂരുവില്‍ നിന്ന് രാവിലെ 6.25ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് ഫുകേതില്‍ എത്തും. ഉച്ചയ്ക്ക് 1.40ന് ഫുകേതില്‍ നിന്ന് മടങ്ങും. വൈകീട്ട് 4.40ഓടെ ബെംഗളൂരുവില്‍ എത്തും.
SUMMARY: Akash Air launches new service from Bengaluru to Jeddah and Thailand

NEWS DESK

Recent Posts

സർക്കാർ ജീവനക്കാരുടെ ബോണസ് വർധിപ്പിച്ചു; 4500 രൂപ ഓണം ബോണസ്‌, 20,000 രൂപ അഡ്വാൻസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും. ബോണസിന്…

8 minutes ago

പെരുമ്പാവൂരിൽ നവജാത ശിശുവിൻ്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍

കൊച്ചി: പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തെരുവ്‌ നായ്ക്കള്‍ മാലിന്യം ഇളക്കിയതോടെ…

15 minutes ago

അമീബിക് മസ്തിഷ്ക ജ്വരം തടയാൻ ജനകീയ കാമ്പയിൻ;​ ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

തിരുവനന്തപുരം:  അമീബിക് മസ്തിഷ്‌ക ജ്വരം തടയാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജനകീയ കാമ്പയിൻ ആരംഭിക്കുന്നു. ഓഗസ്റ്റ് 30,…

27 minutes ago

സംസ്‌കാരച്ചടങ്ങിനിടെ വാതക ശ്‌മശാനത്തിൽ തീ പടർന്ന് അപകടം, ഒരാൾക്ക് പൊള്ളലേറ്റു

പത്തനംതിട്ട: റാന്നിയിൽ വാതക ശ്മശാനത്തിൽ സംസ്കാരത്തിനിടെ തീ പടർന്ന് യുവാവിന് പൊള്ളലേറ്റു. സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ…

1 hour ago

‘പവിഴമല്ലി പൂക്കുംകാലം’; പുസ്തകചർച്ച 27 ന്

ബെംഗളൂരു: കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പിന് കീഴിലുള്ള മലയാളം മിഷൻ 2024 ഭാഷാപുരസ്കാരങ്ങളിലെ മികച്ച കഥാസമാഹാരത്തിനുള്ള പ്രവാസിസാഹിത്യ പുരസ്‌കാരം സ്‌പെഷ്യൽ ജൂറി…

1 hour ago

ലൈംഗികാതിക്രമം നടത്തിയതായി ഗവേഷകയായ യുവതിയുടെ പരാതി; വേടനെതിരെ പുതിയ കേസ്

കൊച്ചി: റാപ്പര്‍ വേടനെതിരെ ലൈംഗിക അതിക്രമത്തിന് പുതിയ കേസ്. ഗവേഷകയായ യുവതിയുടെ പരാതിയില്‍ കൊച്ചി സിറ്റി പോലീസാണ് നിയമനടപടി തുടങ്ങിയത്.…

2 hours ago