Categories: KERALATOP NEWS

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്‌; നിലവിൽ നടന്മാരെ പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ്‌

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാർക്ക് ബന്ധമില്ലെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാർ. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടില്ല. ഷൈൻ മയക്കുമരുന്നിന് അടിമ. അതുകൊണ്ടാണ് വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത്. നിലവിൽ ഇവർക്കെതിരെ തെളിവില്ല. വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അശോക് കുമാർ പറഞ്ഞു.

കേസിന്റെ മെറിറ്റിനെ ബാധിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നും ചോദ്യം ചെയ്യലിനിടെ ലഹരിയിൽനിന്ന്‌ പിൻമാറാൻ അത്മാർഥമായ അഗ്രഹമുണ്ടെന്ന്‌ പറഞ്ഞതിനെ തുടർന്നാണ് ഷൈനിനെ എക്‌സ്‌സൈസ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തൊടുപുഴയിലെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയതെന്നും, അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടാം ഘട്ടത്തിൽ സിനിമ മേഖലയിൽ ഉൾപ്പെടെയുള്ള ഉള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിലുള്ള അന്വേഷണത്തിൽ എന്തെങ്കിലും സൂചന ലഭിച്ചാൽ ഇപ്പോൾ വിട്ടയച്ച ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും വിളിച്ചുവരുത്തുമെന്ന് എക്സൈസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെയാണ് നടൻ ഷൈൻ ടോം ചാക്കോയും ശ്രീനാഥ്‌ ഭാസിയും മോഡൽ സൗമ്യയും ചോദ്യംചെയ്യലിന് ഹാജരായത്. രാവിലെ 10 നാണ്‌ ചോദ്യംചെയ്യൽ ആരംഭിച്ചത്‌. സൗമ്യയിൽനിന്നാണ്‌ എക്‌സ്‌സൈസ്‌ ആദ്യം മൊഴിയെടുത്തത്‌. ഹൈബ്രിഡ്‌ കഞ്ചാവ്‌ കേസിലെ പ്രതി തസ്‌ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യങ്ങളിലേറെയും. തുടർച്ചയായി നാല്‌ മണിക്കൂറോളം അന്വേഷകസംഘത്തലവൻ എക്‌സ്‌സൈസ്‌ അസിസ്‌റ്റന്റ്‌ കമീഷണർ എസ്‌ അശോക്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങൾ ആരാഞ്ഞു. അതിനു ശേഷം  ഷൈൻ ടോം ചാക്കോയിൽനിന്നും വിവരങ്ങൾ തേടി. ഇരുവരിൽനിന്നും ശേഖരിച്ച വിവരങ്ങൾ അവലോകനംചെയ്‌ത ശേഷം സൗമ്യയിൽ നിന്നും ഷൈനിൽനിന്നും വീണ്ടും വിവരങ്ങൾ തേടി. പിന്നീട്‌ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്‌തു. ഇതിന്‌ ശേഷമാണ്‌ വൈകിട്ട്‌ ശ്രീനാഥ്‌ ഭാസിയിൽനിന്ന്‌ വിവരങ്ങൾ തേടിയത്‌. രാത്രി 7.10ന്‌ ആണ് ചോദ്യംചെയ്യൽ പൂർത്തിയാക്കിയത്.
<BR>
TAGS : DRUGS CASE | SHINE TOM CHACKO
SUMMARY : Alappuzha hybrid cannabis case; Excise says there is no need to charge the actors at present

Savre Digital

Recent Posts

‘വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും’ ഹെല്‍പ്പ് ബോക്സ്’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…

6 minutes ago

വേടന്‍ ഒളിവിൽ തന്നെ; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…

50 minutes ago

പിതാവ് തിരിച്ചെത്തിയതിന് പിന്നാലെ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…

60 minutes ago

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…

1 hour ago

എം.ഡി.എം.എ വില്‍പ്പന; മംഗളൂരുവില്‍ നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…

1 hour ago

തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…

2 hours ago