LATEST NEWS

77 ലക്ഷം രൂപ വഞ്ചിച്ച കേസ്; ആലിയാഭട്ടിന്റെ മുന്‍ അസിസ്റ്റന്റ് അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ മുന്‍ സഹായി വേദിക പ്രകാശ് ഷെട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലിയ ഭട്ടിന്റെ 77 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റിലായത്. ആലിയയുടെ നിര്‍മാണക്കമ്പനിയായ എറ്റേണല്‍ സണ്‍സഷൈന്‍ പ്രൊഡക്ഷന്‍സില്‍ നിന്നും ആലിയയുടെ സ്വകാര്യ അക്കൗണ്ടുകളില്‍ നിന്നുമൊക്കെയാണ് വേദിക പണം തട്ടിയത്.

മേയ് 2022 നും ഓഗസ്റ്റ് 2024 നും ഇടയിലുള്ള സമയത്താണ് സാമ്പത്തിക തട്ടിപ്പ് നടന്നെതന്ന് ജൂഹു പോലീസ് കണ്ടെത്തി. വഞ്ചനാക്കുറ്റം ചുമത്തിയാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യ്തത്. ആലിയയുടെ അമ്മയും നടിയുമായ സോണി റസ്ദാനാണ് തട്ടിപ്പ് കണ്ടെത്തിയതും പോലീസില്‍ ജനുവരിയില്‍ പരാതിപ്പെട്ടതും. 2021 മുതല്‍ 2024 വരെയാണ് വേദിക ആലിയയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി ജോലി ചെയ്തത്.

ആലിയയുടെ സാമ്പത്തിക കാര്യങ്ങളും പണമിടപാടുകളും മറ്റു പരിപാടികള്‍ക്കുള്ള ഷെഡ്യൂളുകളും വേദികയാണ് തയ്യാറാക്കിയിരുന്നതെന്ന് പോലീസ് പറയുന്നു. വ്യാജ ബില്ലുകള്‍ തയ്യാറാക്കിയ വേദിക ആലിയയെ കൊണ്ട് അതില്‍ ഒപ്പിടുവിച്ച്‌ പണംതട്ടിയെന്നാണ് കണ്ടെത്തല്‍. തീര്‍ത്തും പ്രഫഷനലെന്ന് തോന്നിപ്പിക്കുന്ന മാര്‍ഗങ്ങളാണ് ബില്ലുകള്‍ തയ്യാറാക്കാനടക്കം വേദിക സ്വീകരിച്ചത്.

ആലിയ ഒപ്പിട്ട ബില്ലുകള്‍ പ്രകാരമുള്ള പണം വേദിക തന്റെ കൂട്ടുകാരിയുടെ അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇത് പിന്നീട് വേദികയുടെ അക്കൗണ്ടിലേക്കും എത്തി. ആലിയയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയെന്നറിഞ്ഞതിന് പിന്നാലെ വേദിക ഒളിവില്‍ പോയി. രാജസ്ഥാനിലും അവിടെ നിന്ന് കര്‍ണാടകയിലും പിന്നീട് പൂനെയിലും ബെംഗളൂരുവിലുമെല്ലാം ഒളിച്ചു താമസിച്ചു. ഒടുവില്‍ ബെംഗളൂരുവില്‍ നിന്ന് വേദികയെ ജൂഹു പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

SUMMARY: Alia Bhatt’s former assistant arrested in Rs 77 lakh fraud case

NEWS BUREAU

Recent Posts

പി.സി. ജോര്‍ജിനെതിരായ വിദ്വേഷ പരാമര്‍ശ കേസ്; പോലീസിനോട് റിപ്പോര്‍ട്ട് തേടി മജിസ്ട്രേറ്റ് കോടതി

ഇടുക്കി: വിദ്വേഷ പരാമർശത്തില്‍ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സ്വകാര്യ പരാതിയില്‍ പോലീസിനോട് റിപ്പോർട്ട് തേടി തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി.…

10 minutes ago

നിപ സമ്പര്‍ക്ക പട്ടികയിലുള്ള യുവതി മരിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. മങ്കടയില്‍ നിപ ബാധിച്ച്‌ മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ…

53 minutes ago

ജെ.എസ്.കെ. വിവാദം; സിനിമയുടെ പേരുമാറ്റാൻ തയ്യാറാണെന്ന് നിര്‍മാതാക്കള്‍

കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള' എന്ന സിനിമയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. സിനിമയുടെ പേര്…

1 hour ago

റഹീമിന് 20 വര്‍ഷം തടവ് തന്നെ; വിധി അപ്പീല്‍ കോടതി ശരിവെച്ചു

റിയാദ്: സൗദി അറേബ്യൻ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ കേസില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച്‌ അപ്പീല്‍ കോടതിയുടെ…

2 hours ago

രാജസ്ഥാനിലെ ചുരുവിൽ എയർഫോഴ്സ് വിമാനം തകർന്നുവീണു; പൈലറ്റുൾപ്പെടെ രണ്ട് പേർ മരിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. SEPECAT ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ…

2 hours ago

കീം ഫലം റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) ഫലം ഹൈക്കോടതി റദ്ദാക്കി. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യം…

3 hours ago