ASSOCIATION NEWS

അഖിലേന്ത്യാ മലയാള കഥ, കവിത മത്സരം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 27, 28 തിയതികളിലായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് അഖിലേന്ത്യാ തലത്തില്‍ മലയാള കഥ, കവിത മത്സരം നടത്തുന്നു.
നിബന്ധനകൾ:
▪️ രചന മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്.
▪️ കഥ 6 പേജിലും കവിത രണ്ടു പേജിലും കവിയരുത്.
▪️ കടലാസിന്റെ ഒരു വശത്തു മാത്രം എഴുതുക.
▪️ പോസ്റ്റൽ ആയി അയയ്ക്കുന്നവർ പേരും മേൽവിലാസവും  രചനയോടൊപ്പം പ്രത്യേക കടലാസിൽ എഴുതി അയയ്ക്കണം.
▪️ ഇമെയിലിൽ അയയ്ക്കുന്നവർ രചന അറ്റാച്ച് ചെയ്തും പേരും മേൽവിലാസവും ഇമെയിലിൽ കുറിച്ചും അയയ്ക്കണം.

സെപ്തംബർ 15നകം താഴെ ചേർത്ത മേൽവിലാസത്തിൽ ലഭിച്ചിരിക്കണം.

വിലാസം : The Secretary,
Kerala Samajam Dooravainagar (Regd).
D-69, ITI TOWNSHIP, DOORAVANINAGAR POST,
BENGALURU – 560016
Ph: 080-25659645
Mob: +91 6366 372 320
Email: dkshsjubilee@yahoo.com, ksdnewsletter@gmail.com

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം Rs.10,000, Rs.7,500, Rs.5,000 എന്നിങ്ങനെ ക്യാഷ് അവാർഡുകൾ നൽകുന്നതായിരിയ്ക്കും. വിജയികളുടെ സൃഷ്ടികൾ സമാജത്തിന്റെ പ്രസിദ്ധീകരണമായ കെ എസ്‌ ഡി ന്യൂസിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം സമാജത്തിന് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9008273313 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
SUMMARY: All India Malayalam Story and Poetry Competition

NEWS DESK

Recent Posts

കഞ്ചാവ് വിൽപന ചോദ്യം ചെയ്ത സഹോദരങ്ങളെ ഗുണ്ടാസംഘം കൊന്ന് കുഴിച്ചുമൂടി, മൂന്ന് പേർ പിടിയിൽ

ചെന്നൈ: തമിഴ്‌നാടിലെ തൂത്തുക്കുടിയിൽ കഞ്ചാവ് വിൽപന ചോദ്യംചെയ്ത രണ്ട് സഹോദരങ്ങളെ ഗുണ്ടാ സംഘം കൊന്ന് കുഴിച്ചുമുടി. പണ്ടുകരൈ സ്വദേശി മാരിപാണ്ടി,…

6 minutes ago

സിനിമ കോണ്‍ക്ലേവിന് ഇന്ന് തുടക്കം; മോഹന്‍ലാലും സുഹാസിനി മണിരത്‌നവും മുഖ്യാതിഥികള്‍

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള ദ്വിദിന കോൺക്ലേവിന്‌ ഇന്ന് തുടക്കമാകും. രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.…

18 minutes ago

ബിബിഎംപി തിരഞ്ഞെടുപ്പ്; നവംബറിനു ശേഷം നടത്തുമെന്ന് സർക്കാർ സുപ്രീംകോടതിയിൽ

ബെംഗളൂരു: ബിബിഎംപി തിരഞ്ഞെടുപ്പ് നവംബറിനു ശേഷം നടത്തുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ബിബിഎംപി തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതു ചോദ്യം…

19 minutes ago

എറണാകുളം ഇന്റർസിറ്റി പോത്തന്നൂർ വഴി തിരിച്ചുവിടും

ബെംഗളൂരു: സേലം ഡിവിഷന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്സ് (ട്രെയിന്‍ നമ്പര്‍-12678) ഓഗസ്റ്റ് 8,10,15,17 തീയതികളിൽ…

40 minutes ago

വി എസ് അച്യുതാനന്ദൻ അനുസ്മരണം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സിപിഎം കർണാടക സംസ്ഥാന സെക്രട്ടറി ഡോ. കെ. പ്രകാശ്…

48 minutes ago

സബേർബൻ റെയിൽ പദ്ധതി: ബെന്നിഗനഹള്ളി-ചിക്കബാനവാര പാതയുടെ നിർമാണത്തിൽ നിന്നു കമ്പനി പിന്മാറി

ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായ ബെന്നിഗനഹള്ളി-ചിക്കബാനവാര 25.01 കിലോമീറ്റർ പാതയുടെ നിർമാണത്തിൽ നിന്നു കരാർ ഏറ്റെടുത്ത എൽ ആൻഡ്…

1 hour ago