ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷമുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. 65 മെട്രോ സ്‌റ്റേഷനുകളിലെ സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതിന് ഏകദേശം 500 കോടി രൂപ ചെലവ് വരും.
സ്‌ക്രീൻ ഡോറുകൾ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുമെന്നും മെട്രോ സർവീസ് തടസമില്ലാത പ്രവർത്തിക്കുന്നതിനും സഹായകരമാകും. മെട്രോ റെയിൽ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ വാതിലുകൾ സ്ഥാപിക്കുന്നതിനായി 450 കോടി മുതൽ 500 കോടി രൂപ വരെയാണ് ആകെ ചെലവ് കണക്കാക്കുന്നതെന്ന് ബിഎംആർസിഎൽ അറിയിച്ചു.
ഏഴ് കോടിയോളം രൂപയാകും ഒരു സ്റ്റേഷനിൽ ചെലവാകുകയെന്നാണ് വിവരം. നാല് പ്ലാറ്റ്‌ഫോമുകളുള്ള കെംപെഗൗഡ സ്റ്റേഷനിലാണ് ചെലവ് കൂടുതലാകുക.
സ്‌ക്രീൻ ഡോറുകൾ ദീർഘകാലാടിസ്ഥാനത്തിൽ ഉറപ്പുള്ളതും മികച്ച നിലവാരമുള്ളതുമായിരിക്കണം. ചെന്നൈ, അഹമ്മദാബാദ് മെട്രോകളിൽ ഇതിനകം തന്നെ ഇത്തരം സുരക്ഷ ഡോറുകളുണ്ട്. ഡൽഹി മെട്രോ എലവേറ്റഡ് സ്റ്റേഷനുകൾക്ക് ഹാഫ് സ്‌ക്രീൻ വാതിലുകളും ഭൂഗർഭ സ്റ്റേഷനുകൾക്ക് ഫുൾ സ്‌ക്രീൻ വാതിലുകളും സ്ഥാപിക്കുന്നുണ്ടെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. കാഴ്ച വൈകല്യമുള്ള വിദ്യാർഥികൾ മെട്രോ ട്രാക്കിൽ വീണ് അപകടത്തിൽ പെടുന്നതും, ആത്മഹത്യശ്രമങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
TAGS: BENGALURU | NAMMA METRO
SUMMARY: Namma metro station platforms to have safety screen doors soon
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…