Categories: NATIONALTOP NEWS

പുഷ്പ 2 സ്ക്രീനിംഗിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പോലീസ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അര്‍ജുനെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന പോലീസ്. തിക്കിലും തിരക്കിലും ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും യുവതി മരിച്ചെന്നും താരത്തിന്റെ മാനേജരെയാണ് ആദ്യം അറിയിച്ചതെന്നും പോലീസ് പറഞ്ഞു. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും പോലീസ് പറഞ്ഞു.

നിയന്ത്രണാതീതമായ സ്ഥിതിയാണെന്നും ഉടന്‍ മടങ്ങണമെന്നും താരത്തോട് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെ എന്നായിരുന്നു മറുപടിയെന്നും പോലീസ് ആരോപിച്ചു. പിന്നീട് ഡിജിപി എത്തി 10 മിനിറ്റിനുള്ളില്‍ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍ തയ്യാറായതെന്നും എസിപി രമേഷ് പറഞ്ഞു.

TAGS: NATIONAL | ALLU ARJUN
SUMMARY: Actor allu arjun denied to obey rules and suggestions, says police

Savre Digital

Recent Posts

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

10 minutes ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

56 minutes ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

1 hour ago

മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്‌…

2 hours ago

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…

3 hours ago

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…

3 hours ago