ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിലെ 23 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെയാണ് കേസെടുത്തതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 7 മുതൽ 9 മണി വരെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 3016 സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ 23 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി. മോട്ടോർ വെഹിക്കിൾ ആക്‌ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ. അനുചേത് പറഞ്ഞു.
തുടർ നടപടികൾക്കായി ഇവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കാൻ ബന്ധപ്പെട്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌പെഷ്യൽ ഡ്രൈവിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത 11 വാഹനങ്ങൾ കണ്ടെത്തി. ഇവ തുടർനടപടികൾക്കായി ബന്ധപ്പെട്ട ആർടിഒമാർക്ക് കൈമാറും. വിദ്യാർഥികളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇത്തരം സ്‌പെഷ്യൽ ഡ്രൈവുകൾ പതിവായി തുടരുമെന്ന് അനുചേത് കൂട്ടിച്ചേർത്തു.
TAGS: BENGALURU UPDATES | TRAFFIC POLICE
SUMMARY: Bengaluru police crackdowns on school bus drivers
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…
ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച…
ന്യൂഡല്‍ഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം…
പാലക്കാട്: വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതി മരിച്ചു. മുജാഹിദ് ഗേൾസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് സിവിൽ സ്റ്റേഷന് സമീപം…
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ച കേസിൽ നാല് പേരെ മടിക്കേരി ടൗൺ പോലീസ് അറസ്റ്റ്…