ബെംഗളൂരു: ബെംഗളൂരുവിലെ 11 പ്രധാന ജംഗ്ഷനുകളിൽ എഐ അധിഷ്ഠിത അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം (എടിസിഎസ്) സ്ഥാപിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു. വാഹനങ്ങളുടെ തിരക്ക് അനുസരിച്ച് ട്രാഫിക് സിഗ്നൽ പ്രവർത്തനങ്ങൾ ഓട്ടോമാറ്റിക്കായി നടത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത.
ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിനും പോലീസ് ഇടപെടലിന്റെ ആവശ്യകത കുറയ്ക്കുന്നതിന്, കൂടുതൽ കാര്യക്ഷമമായ ട്രാഫിക് മാനേജ്‌മെന്റിനുമാണ് പദ്ധതി അവതരിപ്പിച്ചതെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ. അനുചേത് പറഞ്ഞു.
എടിസിഎസ് സജ്ജീകരിച്ചിട്ടുള്ള 41 ജംഗ്ഷനുകളിൽ, ഏഴെണ്ണത്തിന് പൂർണ്ണമായും പുതിയ സിഗ്നൽ സംവിധാനങ്ങൾ ലഭിച്ചു. മറ്റ് 34 സ്ഥലങ്ങളിൽ പഴയ ക്യാമറ അധിഷ്ഠിത മോഡലുകളെ നവീകരിച്ചിട്ടുണ്ട്.
ഡിസംബർ അവസാനത്തോടെ ബെംഗളൂരുവിലെ 165 ജംഗ്ഷനുകൾ ഈ അത്യാധുനിക പുതിയ സംവിധാനം നടപ്പാക്കുമെന്ന് അനുചേത് പറഞ്ഞു. വർഷാവസാനത്തോടെ, പുതിയ എടിസിഎസ് ഇൻസ്റ്റാളേഷനുകളും അധിക അഡാപ്റ്റീവ് സിഗ്നലുകളും ഉൾപ്പെടെ 500 സിഗ്നലൈസ്ഡ് ജംഗ്ഷനുകൾ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | TRAFFIC SIGNAL
SUMMARY: Bengaluru introduces AI traffic management systems across 41 junctions
ബെംഗളൂരു: കർണാടകയിലെ സുള്ള്യയിൽ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ. കൊലപാതകക്കേസ് അന്വേഷിക്കുന്ന…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്. കുടുംബത്തിന്…
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരണും മകൻ കിഷനുമാണ് മരിച്ചത്.…
ബെംഗളൂരു: ചിക്കമഗളൂരുവിലെ കുമ്പാരകട്ടെ തടാകത്തിൽ 15 വയസ്സുകാരൻ മുങ്ങി മരിച്ചു. ബയഗാദഹള്ളി സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. കനത്ത മഴയെ തുടർന്ന്…
ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ നിയമസഭാ…
തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം മുതിർന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അച്ഛന്റെ ആരോഗ്യനില പതുക്കെ…