ബെംഗളൂരു: സംസ്ഥാനത്തെ 60 സർക്കാർ പ്രീ-യൂണിവേഴ്സിറ്റി (പിയു) കോളേജുകൾ മാതൃകാ സ്ഥാപനങ്ങളാക്കി നവീകരിക്കാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. പി.യു വിദ്യാർഥികൾക്ക്, മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം നൽകാനുള്ള ഗ്രാമത്തിന്റെ ഭാഗമായാണിത്. കഴിഞ്ഞ ഡിസംബറിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നടപ്പ് അധ്യയന വർഷം മുതൽ തീരുമാനം നടപ്പാക്കി തുടങ്ങുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ധാർവാഡ് കുണ്ടഗോളിലെ ശ്രീ സതസ്ഥല ബ്രഹ്മ ശിതികണ്ഠേശ്വർ ശിവാർച്യ മഹാസ്വാമിജി ഗവ.പി.യു കോളേജ്, നളവാടിയിലെ സർക്കാർ പി.യു കോളജ്, കലഘടഗിയിലെ പി.യു. കോളേജ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ നവീകരണ പ്രവൃത്തി ഏറ്റെടുത്തത്. സയൻസ് ലാബുകൾ, ഡിജിറ്റൽ ലൈബ്രറി സംവിധാനങ്ങൾ എന്നിവയാണ് പുതുതായി കോളേജുകളിൽ ക്രമീകരിച്ചിരിക്കുന്നത്. ഓരോ കോളേജിൻ്റെയും വികസനത്തിന് 9 ലക്ഷം രൂപയോളം അധികം ചെലവഴിക്കും.
ഈ കോളേജുകളിലെല്ലാം കമ്പ്യൂട്ടർ സയൻസ് വിഷയം അവതരിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ധാർവാഡിലെ പ്രീ-യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് കെപി പറഞ്ഞു.
രണ്ടാമത്തെ ഘട്ടത്തിൽ ബെംഗളൂരുവിൽ നിന്നുള്ള മൂന്ന് സർക്കാർ പിയു കോളേജുകൾ തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം എല്ലാ കോളേജുകളിലും പ്രവേശനം ആരംഭിച്ചുകഴിഞ്ഞുവെന്നു, വിദഗ്ധരായ അധ്യാപകർ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദീകരിച്ചു.
TAGS: KARNATAKA| COLLEGES| EDUCATION
SUMMARY: Almost 60 pre university colleges of state will be upgraded
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…