സ്ഥിരാധ്യാപകര്‍ക്കൊപ്പം ഗസ്റ്റ് അധ്യാപകര്‍ക്കും ഇനി ശമ്പളം മാസാമാസം, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറായി: മന്ത്രി

തിരുവനന്തപുരം: സ്ഥിരാധ്യാപകര്‍ക്കൊപ്പം എല്ലാ മാസവും ഗസ്റ്റ്  അധ്യാപകര്‍ക്കും ശമ്പളം നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. സര്‍ക്കാര്‍/ എയ്ഡഡ് കോളേജുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയബന്ധിതമായി ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഒരു സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടന്‍ പുറത്തിറക്കും.

ഇനി മുതല്‍ എല്ലാ വര്‍ഷവും അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തേണ്ട ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മതി. അത് ഡിസിഇ/ഡിഡി ഓഫീസുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കിയാല്‍ പ്രത്യേക രജിസ്‌ട്രേഷന്‍ നല്‍കും. ഏതു ഡിഡി ഓഫീസ് പരിധിയില്‍ വരുന്ന കോളേജുകളിലും ജോലി ചെയ്യാനാവും. ചട്ടപ്രകാരമാണോ നിയമനം നടന്നത് എന്നത് മാത്രം ഡിഡി ഓഫീസുകള്‍ പരിശോധിക്കും. ഗസ്റ്റ് അധ്യാപക നിയമനം കഴിഞ്ഞാല്‍ ഒരു മാസത്തിനകം തന്നെ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലേക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് വേഗത്തില്‍ അംഗീകാരം നല്‍കി ശമ്പളം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, പരീക്ഷ, മൂല്യനിര്‍ണയ ജോലികള്‍ എന്നിവയില്‍ പങ്കെടുക്കുന്ന അതിഥി അധ്യാപകര്‍ക്കും വേതനം നല്‍കും. അക്കാദമിക് പ്രവര്‍ത്തനങ്ങളോടൊപ്പം സെമിനാറുകളും കോണ്‍ഫറന്‍സുകളുമടക്കമുള്ള മറ്റു അക്കാദമിക് പരിപാടികളില്‍ പങ്കെടുക്കാന്‍ അതിഥി അധ്യാപകര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള ‘ഓണ്‍ ഡ്യൂട്ടി’യും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. അതിഥി അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടു ഒക്ടോബറില്‍ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍, ഉപഡയറക്ടര്‍മാര്‍, മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
<BR>
TAGS : KERALA GOVERNMENT
SUMMARY : Along with permanent teachers, guest teachers will now be paid monthly, guidelines ready: Minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചോടെ തന്ത്രി...

വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു

കൊച്ചി: യുവസംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു. ആദ്യ വെബ്സിരീസായ കാപ്പി സ്ക്വാഡ്...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ നരഹത്യ കേസില്‍ പ്രതികളുടെ ജാമ്യ ഹർജി...

Related Articles

Popular Categories