ആലുവ തോട്ടക്കാട്ടുകരയിലെ നിർധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി പോലീസ് സംഘം ആലുവയിലേക്ക് തിരിച്ചു.
രാത്രിയാണ് പെണ്‍കുട്ടികള്‍ സ്ഥാപനത്തില്‍ നിന്നും ബാഗുമായി പുറത്ത് കടന്നത്. 15, 16, 18 വയസുള്ള കുട്ടികളായിരുന്നു ആരും അറിയാതെ രാത്രി പന്ത്രണ്ടരയോടെ പുറത്തേക്ക് പോയത്. മൂവരും പുറത്തേക്ക് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് കുട്ടികളെ കാണാതായ വിവരം സ്ഥാപനത്തിലെ അധികൃതർ അറിയുന്നത്.
തുടർന്ന് ആലുവ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രദേശത്തെ സിസി ടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചിരുന്നു. റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതോടെയാണ് പെണ്‍കുട്ടികളെ കണ്ടെത്താനായത്.
TAGS : ALUVA | GIRL | THRISSUR
SUMMARY : Three missing girls from Aluva have also been found
ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…
മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…
തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…
ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ് ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…
തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…