ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന്‌മോഷ്ടിച്ച 1400 പുരാവസ്തുക്കള്‍ തിരികെ നല്‍കി അമേരിക്ക. 10ദശലക്ഷം ഡോളര്‍ (84.47 കോടി രൂപ) വിലവരുന്ന പുരാവസ്തുക്കളാണ് അമേരിക്ക തിരികെ നല്‍കിയത്. ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള രാജ്യങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ തിരികെ നല്‍കുന്ന നടപടിയുടെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നുള്ളവ നല്‍കിയിരിക്കുന്നത്.
ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടില്‍ സൂക്ഷിച്ചിരുന്ന പല വസ്തുക്കളും പല രാജ്യങ്ങളില്‍ നിന്നായി കടത്തിക്കൊണ്ടു വന്നതാണെന്ന തരത്തില്‍ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് കടത്തപ്പെട്ട നർത്തകിയുടെ ശില്‍പ്പം ഉള്‍പ്പെടെ തിരികെ നല്‍കിയവയില്‍ ഉള്‍പ്പെടുന്നു. ഇന്തോ-അമേരിക്കൻ ആർട്ട് ഡീലറായ സുഭാഷ് കപൂറും അമേരിക്കൻ ഡീലറായ നാൻസി കപൂറും ഉള്‍പ്പെട്ട കള്ളക്കടത്ത് സംഘം അമേരിക്കയിലെത്തിച്ച പുരാവസ്തുക്കളാണ് വിവിധ രാജ്യങ്ങളിലേക്കായി തിരികെ നല്‍കിയത്.
1980-ല്‍ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ നിന്നും കൊള്ളയടിച്ച മണലില്‍ തീർത്ത നർത്തകിയുടെ ശില്പം, രാജസ്ഥാനിലെ തനേസര-മഹാദേവ ഗ്രാമത്തില്‍ നിന്ന് കൊള്ളയടിച്ച പച്ച-ചാര നിറത്തിലുള്ള കല്ലില്‍ കൊത്തിയെടുത്ത ദേവീ ശില്പം, മാതൃദേവതകളും സഹദേവതകളും തുടങ്ങിയ ശില്‍പങ്ങള്‍ ഇന്ത്യയില്‍ തിരികെ എത്തിച്ച പുരാവസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
മ്യൂസിയത്തിന്റെ രക്ഷാധികാരികളില്‍ ഒരാള്‍ക്ക് അനധികൃതമായി വില്‍ക്കുകയും മ്യൂസിയത്തിന് സംഭവന നല്‍കുകയും ചെയ്ത ശില്പമാണിതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്‌ട് അറ്റോണി ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും, ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കള്‍ അമേരിക്ക തിരികെ നല്‍കിയതായി വ്യക്തമാക്കിയിരുന്നു.
അനധികൃത വ്യാപാരം തടയുന്നതിനായും പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി സാംസ്‌കാരിക സ്വത്ത് സംരക്ഷിക്കുന്നതിനുള്ള കരാറില്‍ ജൂലൈയില്‍ യുഎസും ഇന്ത്യയും ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുരാവസ്തുക്കള്‍ കൈമാറിയത്. വിവിധ ഇടങ്ങളില്‍ നിന്നും മോഷ്ടിച്ച 297 പുരാവസ്തുക്കള്‍ സെപ്റ്റംബറില്‍ അമേരിക്ക ഇന്ത്യക്ക് തിരികെ നല്‍കിയിരുന്നു.
TAGS : AMERICA
SUMMARY : America returns 1400 artifacts stolen from India
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…