അമേരിക്കന്‍ ആക്രമണം വീണ്ടും; ഗൾഫിൽ തിരിച്ചടിച്ച് ഇറാനും

ടെഹ്റാന്‍: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതീതി ജനിപ്പിച്ചുകൊണ്ട് ഇറാനിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ബന്ദർ അബ്ബാസ് ഉൾപ്പെടെ ഇറാൻ തുറമുഖ നഗരങ്ങൾക്കും ദ്വീപുകൾക്കും നേരെയാണ് അമേരിക്ക ആക്രമണം ശക്തമാക്കിയത്. ആക്രമണത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തുടർച്ചയായി മൂന്ന് സ്ഫോടന ശബ്ദം കേട്ടതായി ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യു എസ് സേനക്കു നേരെ തങ്ങളും ആക്രമണങ്ങള്‍ നടത്തിയെന്ന് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) വെളിപ്പെടുത്തി.

ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെയുള്ള അമേരിക്കയുടെ ഔദ്യോഗിക നാവിക ഉപരോധം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1:30-നാണ് ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി 28 മുതൽ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ ഇതുവരെ 13 ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയും 3 പേരെ കാണാതാവുകയും ചെയ്തതായി പിടിഐ ) സ്ഥിരീകരിച്ചു. ഉപരോധം തുടങ്ങുന്നതിന് കൃത്യം ഒരു മണിക്കൂർ മുമ്പ് തന്നെ അമേരിക്ക ഇറാനിൽ ആക്രമണം അഴിച്ചുവിട്ടു. ഇറാന്റെ കപ്പലുകളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ആക്രമണത്തെ തുടർന്ന് ഇറാനിലെ പ്രധാന തീരദേശ മേഖലകളായ ഹോർമോസ്ഗൻ, സിരിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനുപുറമേ, 148 ഇന്ത്യൻ ജീവനക്കാരുള്ള, ഇന്ത്യൻ പതാക വഹിക്കുന്ന 7 ചരക്കുകപ്പലുകൾ കഴിഞ്ഞ നാല് മാസമായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം സുരക്ഷാ നികുതി ഏർപ്പെടുത്തുമെന്ന മുൻ പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. ഇതിന് പകരമായി പശ്ചിമേഷ്യൻ രാജ്യങ്ങൾ അമേരിക്കയിൽ വാണിജ്യ-വ്യവസായ നിക്ഷേപങ്ങൾ നടത്തുമെന്നാണ് പുതിയ ധാരണ. അതേസമയം, സാമ്പത്തിക പ്രതിരോധത്തിന്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള നിരവധി വ്യക്തികൾക്കും കപ്പലുകൾക്കുമെതിരെ അമേരിക്കൻ ട്രഷറി വകുപ്പ് കൂടുതൽ കർശനമായ ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: American attack again; Iran retaliates in the Gulf
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന വ്യാജേന ഡൽഹിയിൽനിന്ന് ഫോൺകോൾ; പരാതി നല്‍കി എലത്തൂര്‍ എംഎല്‍എ

കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന് പറഞ്ഞ് എലത്തൂര്‍ എംഎല്‍എ...

അധ്യായം 30 📖 കരാട്ടെ പട്ടു

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ഇരുപതോളം...

ബെംഗളൂരുവിൽ അസാധാരണ ചൂട്; ജൂലൈ താപനില 112 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതില്‍

ബെംഗളൂരു: സാധാരണ തണുപ്പേറിയ കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരു നഗരത്തിൽ ജൂലൈ 14-ന്...

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 560 രൂപ വര്‍ധിച്ചതോടെ വീണ്ടും...

ദിവ്യസ്വരത്തിന് അശ്രുപുഷ്പങ്ങളോടെ ആദരപ്രണാമം

"ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ വഴി തെളിക്കൂ..." നിഷ്‌ക്കളങ്കമായുള്ള പ്രാർത്ഥനാവരികൾ. ഈ ഗാനം കേൾക്കുമ്പോഴൊക്കെ...

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മ​ല​പ്പു​റം: മി​ക്സ്ച​റി​ലെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കു​ന്നും​പു​റം...

മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖലാ സർട്ടിഫിക്കറ്റ് വിതരണം...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ്ക്കെ​തി​രെ ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പ​ണം. ഒ​ൻ​പ​തു​വ​യ​സു​കാ​ര​ന്‍റെ കൈ​വി​ര​ലി​ന്‍റെ ച​ല​ന​ശേ​ഷി...

Related Articles

Popular Categories