ദർഭംഗ: വെടിയുണ്ടകള്‍ക്ക് പകരം പാക്കിസ്ഥാൻ പീരങ്കികളെ നേരിടേണ്ടിവരുമെന്ന് താക്കീതുമായി അമിത് ഷാ. പാക്കിസ്ഥാൻ ഭീകരർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്. ഇന്ത്യയെ ആക്രമിക്കുകയെന്ന തെറ്റ് ആവർത്തിച്ചാല്‍ വെടിയുണ്ടകള്‍ക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരുമെന്നായിരുന്ന് ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.
‘പാക്കിസ്ഥാൻ സ്‌പോണ്‍സർ ചെയ്യുന്ന ഭീകരർ ഇന്ത്യയെ അക്രമിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. അവർ തെറ്റ് ആവർത്തിച്ചാല്‍ വെടിയുണ്ടകള്‍ക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരും. ഭീകരർക്കെതിരെ പ്രയോഗിക്കേണ്ട പീരങ്കികള്‍ ബിഹാറില്‍ തന്നെ നിർമിക്കും,” അമിത് ഷാ പറഞ്ഞു.
‘പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികള്‍ പഹല്‍ഗാമില്‍ നമ്മുടെ പൗരന്മാരെ ആക്രമിച്ചു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയില്‍ നിന്ന് അവർ സിന്ദൂരം തുടച്ചുനീക്കി. 20 ദിവസത്തിനുള്ളില്‍ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് പ്രതികാരം ചെയ്തു.
കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് വ്യത്യസ്‌തമായി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സുരക്ഷക്ക് മുൻഗണന നല്‍കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എൻഡിഎയ്ക്ക് ബിഹാറിനെ സർവതോന്മുഖമായ വികസനത്തിലേക്ക് നയിക്കാൻ കഴിയും’ – അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Amit Shah warns Pakistani terrorists
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…
കണ്ണൂർ: കുറുമാത്തൂരില്‍ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍…
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ. ജിബു ജമാൽ (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ ചികിത്സയിലായിരുന്നു.…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന്‍ വില…