കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 13 പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നത്. ഇതില്‍ 12 പേരും പത്രിക പിൻവലിച്ചതോടെ അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
നേരത്തെ അമ്മയുടെ എക്സിക്യൂട്ടിവ് അംഗമായിരുന്ന അൻസിബ അഡ്ഹോക്ക് കമ്മിറ്റിയിലും ഉള്‍പ്പെട്ടിരുന്നു. അതേസമയം ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് ബാബുരാജും പ്രസിഡന്റ് സ്ഥാനത്തു നിന്നു ജഗദീഷും പത്രിക പിൻവലിച്ചിട്ടുണ്ട്. വൈസ് പ്രസിഡൻറ് സ്ഥാനത്തേയ്ക്കുള്ള നാമനിർദേശ പത്രിക നടി നവ്യാ നായരും പത്രിക പിൻവലിച്ചു. പ്രസിഡൻറ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ദേവനും ശ്വേതാ മേനോനുമാണ് മത്സര രംഗത്തുള്ളത്.
ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനും, സംഘടനയിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അടക്കം ലൈം ഗികപീഡന പരാതികള്‍ ഉയർന്നതിനും പിന്നാലെയാണ് നേതൃത്വം പിരിച്ചുവിട്ടത്. മത്സര രംഗത്ത് കൂടുതല്‍ ആളുകളുള്ള തിരഞ്ഞെടുപ്പ് ആണ് ഇത്തവണ സംഘടനയില്‍ നടക്കുക. 32 വർഷത്തെ ചരിത്രത്തില്‍ ഇത്രയും അധികം ആളുകള്‍ മത്സരിക്കാൻ വരുന്നത് ആദ്യമാണ്.
SUMMARY: Amma elections; Ansiba Hasan elected unopposed for the post of Joint Secretary
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകര്ക്ക് പാമ്പ് പിടിക്കാന് പരിശീലനം നല്കാനൊരുങ്ങി വനം വകുപ്പ്. അത്യാവശ്യ ഘട്ടങ്ങളില് ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസിലെ ജീവനക്കാരികളായ പ്രതികള് കീഴടങ്ങി. സ്ഥാപനത്തിലെ ജീവനക്കാരികളായ വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്.…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്ണ വില കുറഞ്ഞു. പവന് 320 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വര്ണത്തിന് 9,170 രൂപയാണ്…
ബെംഗളൂരു: ബെംഗളൂരുവിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 13കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര് അറസ്റ്റില്. കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില് താത്കാലിക ഡ്രൈവറായി…
കൊല്ലം: അഞ്ചാലുംമൂട് താന്നിക്കമുക്കില് ഭര്ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കല്ലുവാതുക്കല് ജിഷാ ഭവനില് രേവതിയാണ് മരിച്ചത്. രേവതി ജോലിക്ക് നിന്ന വീട്ടില്…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില് പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതല് നിലവില് വരും. ലെമണ് റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി…