കൊച്ചി: താരസംഘടനയായ അമ്മയിലെ ഭരണസമിതി തിരഞ്ഞടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തു തുടരാനാകില്ലെന്നു മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് തിരഞ്ഞടുപ്പിനു കളമൊരുങ്ങിയത്. ഹേമ റിപ്പോർട്ടിനെ തുടർന്നുള്ള ആരോപണങ്ങളെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മുൻ ഭരണസമിതി രാജിവച്ചത്.
കഴിഞ്ഞാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗം തിരഞ്ഞടുപ്പ് വേണ്ടെന്നും മോഹൻലാൽ വീണ്ടും പ്രസിഡന്റാകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ച കമ്മിറ്റിക്കു തുടരാൻ അർഹതയില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി. തിരഞ്ഞടുപ്പിലേക്കു പോകുന്നതാണു ഉചിതമെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ സ്ത്രീകളോ ചെറുപ്പക്കാരോ വരട്ടെയെന്നും അദ്ദേഹം നിലപാട് സ്വീകരിക്കുകയായിരുന്നു.
കാലാവധി കഴിഞ്ഞതോടെ അഡ്ഹോക് കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. തിരഞ്ഞടുപ്പ് വരെ സംഘടനാ ചുമതല ബാബുരാജിനാണ്.
SUMMARY: AMMA executive committee elections on August 15.
കൊച്ചി: കേരളത്തിൽ സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില…
ഡൽഹി: മൈക്രോസോഫ്റ്റ് വീണ്ടും വലിയ തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. അടുത്തിടെ ടെക് മേഖലയെ പിടിച്ചുലച്ച പിരിച്ചുവിടല്‍ തരംഗത്തിന്റെ ഭാഗമായാണ് ഈ…
ആലപ്പുഴ: ഓമനപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ ജെസ്സിമോളുടെ പങ്കും സംശയിക്കുന്ന…
മൈസൂരു: ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കുരങ്ങുകളുടെ ജഡം 2 ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാമരാജ്നഗർ ജില്ലയിലെ…
ബെംഗളൂരു: കർണാടകയിൽ 3400 കോടി രൂപയുടെ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബെംഗളൂരു മേഖലയ്ക്കാണ് 2550 കോടി രൂപയും നീക്കിവച്ചിട്ടുള്ളത്.…
തിരുവനന്തപുരം: പോത്തൻകോട് തെരുവു നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ…