TOP NEWS

അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ ഭാരവാഹികളാക്കാൻ നീക്കം.ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവുമായി നർക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുക്കും.

അവസാന വാര്‍ഷിക ജനറല്‍ബോഡിയില്‍ തിരഞ്ഞെടുപ്പിലൂടെ സ്ഥാനമേറ്റ കമ്മിറ്റി വിവാദങ്ങളെ തുടര്‍ന്ന് ഒന്നടങ്കം രാജിവച്ചിരുന്നു. തുടര്‍ന്ന് നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. മലയാള സിനിമയെ പിടിച്ചുകുലുക്കിയ മീടു വെളിപ്പെടുത്തലുകള്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്നിവയാണ് താരസംഘടനയിലും പൊട്ടിത്തെറികള്‍ക്ക് കാരണമായത്.

ആരോപണ വിധേയനായ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ പ്രസിഡന്റായ മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും നിലവിലെ കമ്മിറ്റി പിരിച്ചുവിടാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് ഹ്രസ്വകാല അടിസ്ഥാനത്തില്‍ സാധ്യമാകാത്തതിനാല്‍ പിരിച്ചുവിടപ്പെട്ട കമ്മിറ്റി തന്നെ തല്‍ക്കാലത്തേക്ക് അഡ്‌ഹോക് കമ്മിറ്റിയായി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചു.

ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പിന്നീട് കുടുംബസംഗമം അടക്കമുള്ള അമ്മയുടെ പരിപാടികള്‍ നടന്നത്. മികച്ച രീതിയില്‍ തന്നെ ഈ പരിപാടികള്‍ കമ്മിറ്റി സംഘടിപ്പിച്ചതോടെയാണ് നിലവിലെ കമ്മിറ്റി തന്നെ തുടരുന്നതാകും നല്ലതെന്ന ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നത്.

SUMMARY: AMMA’s annual general body meeting in Kochi today

NEWS BUREAU

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

1 hour ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

2 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

3 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

4 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

4 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

5 hours ago