ഐസ് ഫാക്‌ടറിയിലുണ്ടായ അമോണിയ വാതക ചോർച്ചയെ തുടർന്ന് ഒരാൾ മരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് അപകടമുണ്ടായത്. നഗരത്തിലെ ജെയിന്‍ ഐസ് ഫാക്‌ടറിയിലുണ്ടായ അപകടത്തില്‍ 68 കാരനായ കുടിയേറ്റ തൊഴിലാളിയാണ് മരിച്ചത്.
ചോർച്ചയുണ്ടായതിനെ തുടർന്ന് ഫയർ ടെൻഡറുകളും ആംബുലൻസുകളും ഉൾപ്പെടെ സ്ഥലത്തെത്തി ആറ് പേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യ നില തൃപ്‌തികരമായി തുടരുകയാണ്. ശനിയാഴ്‌ചയായിരുന്നു സംഭവം.
വാതക ചോർച്ചയെ തുടർന്ന് ഫാക്‌ടറിക്ക് സമീപത്തുള്ള നിരവധി പേർക്ക് ശ്വാസ തടസവും കണ്ണിൽ അസ്വസ്ഥതയും അനുഭവപ്പെട്ടതായാണ് വിവരം. ഫാക്‌ടറിയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ വരെ വാതകം വ്യാപിച്ചതായും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.
അമോണിയ ചോർന്നതിനെ തുടർന്ന് പോലീസ് ഫാക്‌ടറി സീൽ ചെയ്യുകയും ആ ഭാഗത്ത് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
<BR>
TAGS : AMMONIA GAS LEAK | PUNJAB
SUMMARY : Ammonia gas leak in ice factory. One died
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…