LATEST NEWS

നഴ്സിങ് വിദ‍്യാര്‍ഥിനി അമ്മു സജീവന്‍റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച്‌ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ 15-നാണ് ചുട്ടിപ്പാറയിലെ എസ്.എം.ഇ നഴ്‌സിങ് കോളേജ് വിദ്യാർഥിനിയായ അമ്മുവിനെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രാദേശിക പോലീസിൻ്റെ ആദ്യഘട്ട അന്വേഷണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അമ്മുവിൻ്റെ മൂന്നു സഹപാഠികളെ പ്രതി ചേർത്തിരുന്നു. എന്നാല്‍ അമ്മുവിൻ്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മരണത്തിനു പിന്നില്‍ കോളേജിലെ ചില അധ്യാപകർക്കും പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ഈ ആവശ്യം പരിഗണിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്.

SUMMARY: Death of nursing student Ammu Sajeev; Crime Branch to investigate

NEWS BUREAU

Recent Posts

കൊച്ചിയിലെ തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തുന്നിച്ചേര്‍ത്തു

കൊച്ചി: തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരി നിഹാരയുടെ അറ്റുപോയ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ…

24 minutes ago

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; മരിച്ച ബിന്ദുവിൻ്റെ മകൻ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

കോട്ടയം: മെഡിക്കല്‍ കോളജ് അപകടത്തില്‍ മരണമടഞ്ഞ ബിന്ദുവിൻ്റെ മകൻ നവനീതിന് ജോലിയില്‍ പ്രവേശിച്ചു. ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തില്‍ തേർഡ്…

1 hour ago

അഭിനയ ശില്‍പ്പശാല സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കലാ സാഹിത്യ വേദി സീസന്‍ എജ്യുക്കേഷണല്‍ ട്രസ്റ്റുമായി സഹകരിച്ച് നടത്തിയ അഭിനയ ശില്‍പ്പശാല ഭാവസ്പന്ദന ജേര്‍ണി ഓഫ്…

1 hour ago

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് ഭീഷണി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഭീഷണി സന്ദേശം എത്തിയത്.…

2 hours ago

മോചനം മൂന്ന് ഘട്ടങ്ങളിലായി; ഹമാസ് വിട്ടയച്ച ഏഴ് ബന്ദികളെ റെഡ് ക്രോസ് ഇസ്രയേൽ സൈനത്തിന് കൈമാറി

ഗാസ സിറ്റി: ഹമാസ് വിട്ടയച്ച ഏഴ് ബന്ദികളെ റെഡ് ക്രോസ് ഇസ്രായേൽ സൈനത്തിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമണ്. വടക്കൻ…

2 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര ബാധിച്ച്‌ മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്…

2 hours ago