LATEST NEWS

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. മലപ്പുറം സ്വദേശിനിയായ ആറു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ രോഗം ബാധിച്ച്‌ ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രക്കുളത്തില്‍ അമീബിക്മസ്‌തിഷ്ക ജ്വരത്തിന് കാരണമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കുളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.

SUMMARY: Amoebic encephalitis confirmed again in the state

NEWS BUREAU

Recent Posts

25 കോടിയുടെ ഭാഗ്യവാൻ ആലപ്പുഴയില്‍; തിരുവോണം ബമ്പര്‍ അടിച്ചത് തുറവൂര്‍ സ്വദേശിക്ക്

ആലപ്പുഴ: ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ്.നായർക്കാണ് ഒന്നാം സമ്മാനമായ 25 കോടി…

37 minutes ago

സ്വര്‍ണപ്പാളി വിവാദം; എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല സ്വർണപാളി വിവാദത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി നിർദേശം നല്‍കി. എഡിജിപി എച്ച്‌ വെങ്കിടേഷിന് അന്വേഷണ ചുമതല. എസ്‌…

2 hours ago

പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി ഹൈക്കോടതി

എറണാകുളം: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന്…

3 hours ago

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വർധനവ്. ഒറ്റ ദിവസം കൊണ്ട് 1,000 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില…

4 hours ago

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം: സഭയില്‍ ശരണം വിളിച്ച്‌ പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നടന്നു. സഭ ആരംഭിക്കുന്നില്ലേ പ്രതിപക്ഷം ബാനറുമായി സമ്മേളനത്തിന് എത്തിയതും…

5 hours ago

മരകൊമ്പ് പൊട്ടി തലയില്‍ വീണ് യുവതി മരിച്ചു; ഒരാള്‍ക്ക് പരുക്ക്

ബെംഗളൂരു: റോഡരികിലെ മരകൊമ്പ് പൊട്ടി തലയില്‍ വീണ് യുവതി മരിച്ചു. അപകടത്തില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി എട്ട് മണിക്ക്…

5 hours ago