കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായ പി.ആര്‍. നാഥന്‍ അര്‍ഹനായി. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതീ ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നാടകകൃത്ത്, ചെറുകഥാകൃത്ത്, യാത്രാവിവരണ എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പി.ആര്‍. നാഥന്‍. മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തിരണ്ടാം പിറന്നാള്‍ ദിനമായ സെപ്തംബര്‍ 27ന് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാംപസില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭര്‍ക്ക് 2001 മുതല്‍ അമൃതകീര്‍ത്തി പുരസ്‌ക്കാരം നല്‍കിവരുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷനും ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. എം. ലക്ഷ്മീകുമാരി, പി. നാരായണക്കുറുപ്പ്, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മറ്റിയാണ് പുരസ്‌ക്കാരനിര്‍ണ്ണയം നടത്തിയത്.
SUMMARY: Amrita Kirti Award to P.R. Nathan
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മലപ്പുറം കാരക്കോട് സ്വദേശിയായ…
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ആഗോള അയ്യപ്പ…
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ നേട്ടത്തിന്…
ബെംഗളൂരു: ബെല്ലാരി സന്ദൂർ താലൂക്കിലെ തോരനഗലിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേയ്ക്ക് എറിഞ്ഞ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ബീഹാർ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ മണിനാൽകൂർ ഗ്രാമത്തിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചുകയറി രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.…
ബെംഗളൂരു: ബെംഗളൂരു മലയാളികള്‍ക്കിടയില്‍ കലാ, സംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ രാമമൂര്‍ത്തി നഗര്‍ കേന്ദ്രീകരിച്ച് ബാംഗ്ലൂർ കലാസാഹിത്യ വേദി…