കൊല്ലം: കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്. നായ ഓടിച്ചതിന് തുടർന്ന് ഭയന്നോടിയ യാദവ് കാൽ വഴുതി കനാലിൽ വീഴുകയായിരുന്നു. അച്ഛന്റെ സഹോദരി പുത്രിയോടൊപ്പം മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു യാദവ്. സഹോദരിയെ സമീപത്തുള്ള വീട്ടിലേക്ക് കൊണ്ടാക്കുന്നതിന് മുത്തശ്ശി പുറത്തേക്കിറങ്ങിയപ്പോൾ കൂടെ പോകാൻ ശ്രമിക്കുന്നതിനിടയിലാണ് നായ ഓടിച്ചത്.
വീടിന് പുറത്തിറങ്ങിയ യാദവിനെ സമീപത്തുണ്ടായിരുന്ന നായ ഓടിക്കുകയായിരുന്നു. പേടിച്ചോടിയ കുട്ടി സമീപത്തെ കനാലിൽ കാൽ വഴുതി വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് കുട്ടിയെ രക്ഷിച്ച് കൊട്ടാരക്കര താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
<BR>
TAGS : STRAY DOG ATTACK | KOLLAM NEWS
SUMMARY : An eight-year-old boy fell into the canal after seeing a stray dog in Kollam.
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന് ബാലന് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പിഎസ്ജി താരം ഒസ്മാൻ ഡെംബെലെ.…