ജയ്പൂര്‍: രാജസ്ഥാനിലെ ബികാനെറിലുള്ള സൈനിക കേന്ദ്രത്തിൽ പരിശീലനത്തിനിടെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു. ടാങ്കില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് ദിയോറ സ്വദേശി അശുതോഷ് മിശ്ര, രാജസ്ഥാന്‍ ദൗസ സ്വദേശി ജിതേന്ദ്ര എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരു സൈനികനെ ചണ്ഡീഗഢിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് റേഞ്ചിലാണ് സംഭവം. മൃതദേഹങ്ങള്‍ സൂറത്ത്ഗഡ് സൈനിക കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് രാജസ്ഥാന്‍ പോലീസും സൈനിക വൃത്തങ്ങളും അറിയിച്ചു. ഇതേ പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു സമാന അപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ സൈനികന്‍ മരിച്ചിരുന്നു.
<BR>
TAGS : EXPLOSION | ARMY |
SUMMARY : An explosion while filling a tank with explosives; Two soldiers died
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…