Categories: KERALATOP NEWS

ഫ്ലാറ്റിന്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യ വർഷവും നഗ്നതാ പ്രദർശനവും; നടൻ വിനായകൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി: നടന്‍ വിനായകൻ്റേതെന്ന പേരില്‍ നഗ്നതാപ്രദര്‍ശനം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഫ്‌ളാറ്റിൻ്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യം പറയുന്നതിൻ്റേയും വസ്ത്രം അഴിച്ച് നഗ്നതപ്രദര്‍ശിപ്പിക്കുന്നതിന്റേയും വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിനായകമെതിരെ  സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. . ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രം​ഗത്തുവന്നിട്ടുണ്ട്.

നില്‍ക്കുന്ന ഫ്ലാറ്റിന്റെ ഭാഗത്തുനിന്ന് എതിര്‍ഭാഗത്തേക്ക് നോക്കി തുടര്‍ച്ചയായി അസഭ്യവർഷം നടത്തുന്ന ഓഡിയോ വീഡിയോയിൽ വ്യക്തമായി കേൾക്കുന്നുണ്ട്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നു. നിലത്ത് വീണുപോകുന്ന നടന്‍ അവിടെ കിടന്നും തെറിവിളിക്കുന്നുണ്ട്. ഫ്ലാറ്റിന്റെ എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്.

നടന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ഈ വീഡിയോ പലരും കമൻ്റ് ചെയ്യുന്നുണ്ട്. നടനെ മെന്‍ഷന്‍ ചെയ്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്ന വീഡിയോകളുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് വിനായകന്‍ തന്നെ ഇത് സ്വന്തം പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്.

 

നേരത്തെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നു തടഞ്ഞുവച്ചതിന്, എയർപോർട്ടിലെ തറയിൽ ഷർട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പോലീസിനു കൈമാറുകയും ചെയ്തിരുന്നു.
<BR>
TAGS : VINAYAKAN | CONTROVERSY
SUMMARY : An obscenity and nudity display from the flat’s balcony; Actor Vinayak’s video has gone viral on social media

Savre Digital

Recent Posts

ജയിലിൽ തടവുകാരുടെ ഡാൻസ് പാർട്ടി; നാല് തടവുകാർക്കെതിരെ കേസ്‌

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…

9 minutes ago

ഡൽഹി സ്ഫോടനം: ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാര്‍ നേരത്തെ എത്തിച്ചേരാന്‍ നിര്‍ദേശം

ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…

42 minutes ago

ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; എന്‍ഡിഎ വീണ്ടും അധികാരം പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ന്നേ​റ്റം. പീ​പ്പി​ൾ​സ് പ​ൾ​സി​ന്‍റെ എ​ക്സി​റ്റ് പോ​ളി​ൽ 133 -159…

2 hours ago

ശബരിമല തീര്‍ത്ഥാടനം; ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് എസി വോള്‍വോ സ്‌പെഷ്യല്‍ ബസ് സര്‍വീസ് എര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…

2 hours ago

ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ്‌ വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…

3 hours ago

ഡല്‍ഹി സ്ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ഡല്‍ഹി: ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ…

3 hours ago