LATEST NEWS

കരമനയാറ്റില്‍ മൂന്ന് ദിവസത്തോളം പഴക്കം ചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കരമനയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉടൻതന്നെ സമീപവാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കരമന- ആഴങ്കല്‍ ഭാഗത്തായി അക്ഷയ ഗാർഡൻസിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. മരക്കമ്പുകള്‍ക്കിടയില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പോലീസ് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റില്‍ വിവരം അറിയിച്ചു. തുടർന്ന് തിരുവനന്തപുരം നിലയത്തില്‍ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി ഡിങ്കി ബോട്ടില്‍ ചെന്ന് മരക്കൊമ്പുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മൃതദേഹം കരയ്ക്ക് എത്തിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.

പാൻ്റും ഷർട്ടുമാണ് ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സേനാംഗങ്ങളായ വിജിൻ, ശ്രീരാഗ്, ജീവൻ, വിമല്‍ എന്നിവർ ചേർന്നാണ് മൃതദേഹം കരയിലെത്തിച്ചത്. കരമന പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആളെ തിരിച്ചറിയാനായിട്ടില്ല.

SUMMARY: An unidentified body, about three days old, was found in Karamana Yatra

NEWS BUREAU

Recent Posts

റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പു​ടി​ൻ ഡ​ൽ​ഹി​യി​ലെ​ത്തി; വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…

2 hours ago

മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…

3 hours ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…

3 hours ago

രാഹുല്‍ ഒളിവില്‍ തന്നെ; ഹോസ്ദുർഗ് കോടതിയിൽ നിന്ന് ജഡ്ജി മടങ്ങി, പോലീസ് സന്നാഹവും മടങ്ങി

കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…

4 hours ago

യെല്ലോ ലൈനില്‍ ആറാമത്തെ ട്രെയിൻ സെറ്റ് കൂടി എത്തി, യാത്രാ ഇടവേള കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…

5 hours ago